play-sharp-fill
സിനിമാതാരം ഭാനുപ്രിയയുടെ വീട്ടിൽ ബാലവേല: പതിനാലുകാരിയെ ശമ്പളമില്ലാതെ ജോലി ചെയ്യിച്ചത് 18 മാസം; പരാാതിയിൽ ഭാനുപ്രിയക്കെതിരെ പൊലീസ് കേസ്

സിനിമാതാരം ഭാനുപ്രിയയുടെ വീട്ടിൽ ബാലവേല: പതിനാലുകാരിയെ ശമ്പളമില്ലാതെ ജോലി ചെയ്യിച്ചത് 18 മാസം; പരാാതിയിൽ ഭാനുപ്രിയക്കെതിരെ പൊലീസ് കേസ്

സ്വന്തം ലേഖകൻ

ചെന്നൈ: മലയാളികലുടെ പ്രിയ താരമായിരുന്ന ഭാനുപ്രിയ ഒടുവിൽ ബാലവേല കേസിൽ കുടുങ്ങുന്നു. പതിനാലുകാരിയെ മാസങ്ങളോളം ശമ്പളം പോലും നൽകാതെ ബാല വേല ചെയ്യിച്ച കേസിലാണ് ഭാനുപ്രിയക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ ചെന്നൈയിലുള്ള ഭാനുപ്രിയയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്‌തേക്കുമെന്നും സൂചന ലഭിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ വിവിധ മാധ്യമങ്ങളാണ് പതിനാലുകാരിയെ വീട്ടുവേലയ്ക്ക് നിർത്തി പീഡിപ്പിച്ച വിവരം പുറത്ത് വിട്ടത്.
14 കാരിയായ പെൺകുട്ടിക്ക് മാസം 10, 000 രൂപയാണ് ശമ്ബളമായി നൽകുന്നതെങ്കിലും കഴിഞ്ഞ 18 മാസമായി ഇവർ തുക നൽകിയിരുന്നില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഭാനുപ്രിയയുടെ സഹോദരൻ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത് ശ്രദ്ധയിൽപ്പെട്ടിട്ടും താരം പ്രതികരിച്ചില്ലെന്ന ആരോപണങ്ങളും പുറത്തുവന്നിട്ടുണ്ട്.
പെൺകുട്ടി ഇടയ്ക്ക് വീടുവിട്ടിറങ്ങി പോയപ്പോൾ മോഷണക്കുറ്റം ആരോപിച്ച് പോലീസിൽ പരാതി നൽകിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഭാനുപ്രിയയ്ക്കും സഹോദരനുമെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.