മീ ടു വിവാദം: മുകേഷ് പ്രതികരിക്കണമെന്ന് ഭാഗ്യലക്ഷ്മി
സ്വന്തം ലേഖകൻ
കൊച്ചി: നടൻ മുകേഷിനെതിരായ മീ ടു ക്യാമ്പെയിൻ വെളിപ്പെടുത്തൽ സംഭവത്തിൽ മുകേഷ് മറുപടി പറയണമെന്ന് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. ജനപ്രതിനിധി കൂടിയായ മുകേഷിന് മറുപടി പറയാൻ ബാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം മുകേഷിനെതിരെ കൊല്ലത്ത് ബി.ജെ.പിയും യൂത്ത്കോൺഗ്രസും മഹിളാ കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മുകേഷിന്റെ കൊല്ലത്തെ വീട്ടിലേക്കും ഓഫീസിലേക്കും മാർച്ച് നടക്കും. വീടിനും ഓഫീസിനും പോലിസ് സുരക്ഷ ശക്തമാക്കി.
Third Eye News Live
0