“കേട്ടപ്പോള്‍ വെറുതെയിരിക്കാന്‍ തോന്നിയില്ല; തനിക്ക് വളരെ ബഹുമാനമുണ്ടായിരുന്ന ആളായിരുന്ന ശ്രീലേഖ, എന്നാല്‍ അവരുടെ പ്രതികരണം കേട്ടപ്പോള്‍ സങ്കടം തോന്നി”: ശ്രീലേഖയ‌്ക്കെതിരെ പ്രതികരിച്ച് ഭാഗ്യലക്ഷ്‌മി; ഉയരുന്നത് രൂക്ഷ വിമർശനം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്നും, ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കിയതാണെന്നുമുള്ള മുന്‍ ജയില്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തല്ലിൽ പ്രതികരിച്ച് ഭാഗ്യലക്ഷി.

കേട്ടപ്പോള്‍ വെറുതെയിരിക്കാന്‍ തോന്നിയില്ലെന്നും, ശ്രീലേഖയോട് നേരിട്ടുതന്നെ പ്രതികരിച്ചുവെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി പ്രതികരിച്ചു. തനിക്ക് വളരെ ബഹുമാനമുണ്ടായിരുന്ന ആളായിരുന്ന ശ്രീലേഖയെന്നും, എന്നാല്‍ അവരുടെ പ്രതികരണം കേട്ടപ്പോള്‍ വാട്‌സാപ്പ് വഴി വ്യക്തിപരമായി തന്നെ വിമര്‍ശനം നടത്തിയെന്ന് ഭാഗ്യലക്ഷ്‌മി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളരെ സങ്കടമുള്ള കാര്യമാണ്. ഇങ്ങനെയുള്ള പ്രതികളെ അവര്‍ ഏതൊക്കെ രീതിയില്‍ സംരക്ഷിച്ചിരിക്കാം എന്നു തോന്നിപ്പോകുന്നുണ്ട്. ദിലീപ് കുറ്റം ചെയ‌്‌തോ ഇല്ലയോ എന്ന് കേസ് തീരുമ്പോള്‍ നമ്മള്‍ മനസിലാക്കും. അതുവരെ അയാള്‍ കുറ്റവാളിയുടെ സ്ഥാനത്തു നില്‍ക്കുന്നയാളാണ്. ഈ നിമിഷം വരെ ശ്രീലേഖ എന്ന വ്യക്തി ആ പെണ്‍കുട്ടിയെ വിളിച്ചു സംസാരിച്ചിട്ടില്ല. വെറും പ്രശസ്തിക്ക് വേണ്ടി ചെയ്യുന്ന കാര്യമാണിതെന്നും ഭാഗ്യലക്ഷ്‌മി പറഞ്ഞു.

അതേസമയം, ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകള്‍ എല്ലാം വ്യാജമാണെന്ന ശ്രീലേഖയുടെ തുറന്നു പറച്ചില്‍ പ്രതിഭാഗം കോടതിയില്‍ ആയുധമാക്കിയേക്കും. ശ്രീലേഖയുടെ വീഡിയോ ദിലീപിന്റെ അഭിഭാഷകര്‍ പൊലീസിനെതിരെ തെളിവായി കോടതിയില്‍ ഹാജരാക്കാന്‍ സാദ്ധ്യത ഏറെയാണ്.

ശ്രീലേഖയെ വിസ്‌തരിക്കണമെന്ന് വരെ പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടേക്കാം. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ശ്രീലേഖയ‌്ക്ക് വിമര്‍ശനവുമായി നിരവധിപേരാണ് എത്തുന്നത്.