കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദീകൻ കുറിയന്നൂർ തോമസ് ഏബ്രഹാം കോർഎപ്പിസ്കോപ്പാ കർത്താവിൽ നിദ്ര പ്രാപിച്ചു; അന്ത്യം അമേരിക്കയിലെ ആശുപത്രിയിൽ; സംസ്കാരം പിന്നീട്

Spread the love

കോട്ടയം: കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദീകനും, പഴയ സെമിനാരി മുൻ മാനേജരുമായ, മീനടം സെൻ്റ് ജോർജ് ഓർത്തഡോക്സ് അംഗവും ആയിരിക്കുന്ന കുറിയന്നൂർ തോമസ് ഏബ്രഹാം കോർഎപ്പിസ്കോപ്പാ അച്ചൻ( 78)
(കപ്പലാംമൂട്ടിൽ അച്ചൻ )അമേരിക്കയിൽ ആശുപത്രി കർത്താവിൽ നിദ്ര പ്രാപിച്ചു.

video
play-sharp-fill

സംസ്കാരം പിന്നീട്. അമേരിക്കയിലുള്ള ബന്ധുവിന്റെ വീട്ടിൽ വിസിറ്റിംഗ് പോയതായിരുന്നു. അവിടെവച്ച് ദേഹാസ്യം ഉണ്ടാവുകയും , വെന്റിലേറ്ററിൽ സഹായത്തോടെയാണ് ഏകദേശം മൂന്ന് ആഴ്ച്ച ഹോസ്പിറ്റലിൽ കഴിയുകയായിരുന്നു.
ഇന്ത്യൻ സമയം 7:30 ന് ആയിരുന്നു അന്ത്യം.

കോട്ടയത്തെ പ്രമുഖ പള്ളികളിലും , മീനടം ,തോട്ടക്കാട്ട് സമീപമുള്ള ടി എം യു പി സ്കൂളിൽ പ്രധാന അധ്യാപകനായി വളരെ ഏറെ കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. . ഓർത്തഡോക്സ് സഭയിലെ കോട്ടയം ഭദ്രാസന അധിപൻ ഡോ :യുഹാനോൻ മാർ ദിയസ്കോർസ് തിരുമേനിയെ പഠിപ്പിച്ച അധ്യാപകൻ കൂടിയാണ് അച്ചനും ,പരേതയായ കൊച്ചമ്മയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടവക പള്ളി അച്നുവേണ്ടി പൗരോഹിത്യ കനക ജൂബിലി ആഘോഷിച്ചത് ഈ 2025 വർഷമായിരുന്നു. ഏറെക്കാലം പാമ്പാടി ഇലകൊടിഞ്ഞിയിലുള്ള സ്വന്തം ഭവനത്തിൽ വിശ്രമ ജീവിതത്തിൽ ആയിരുന്നു.
പരേതയായ അന്നമ്മ വർഗീസ് കൊച്ചമ്മ
മക്കൾ :ജോജി (contractor),ജോബി( Uk ) ,
ജ്യോതി (ഷാർജ)

അച്ഛൻ്റെ ആകസ്മികമായ മരണത്തിൽ കുടുംബങ്ങളോട് ഒപ്പം ദുഃഖത്തിൽ പങ്കുചേരുന്നു.