
പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുല്‍ സദാശിവൻ സംവിധാനം ചെയ്ത ‘ഡീയസ് ഈറൈ’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ചിത്രം കണ്ട ശേഷം സംവിധായകൻ ഭദ്രൻ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യലിടത്ത് ശ്രദ്ധ നേടുന്നത്.
സത്യസന്ധമായ ഒരു കണ്ടന്റ് പറയാൻ കെട്ടുറപ്പുള്ള ഒരു തിരക്കഥ കൂടി ചേർന്നപ്പോള്‍ താനടക്കമുള്ള പ്രേക്ഷകർ മുള്‍മുനയില്‍ നിന്നെന്ന് ഭദ്രൻ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ :-

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുല്‍ സദാശിവന്റെ “ഭൂതകാലം” അന്ന് കണ്ടപ്പഴേ അത്യപൂർവമായ ഒരു സിനിമയായി തോന്നി…
പിന്നീട് ഇറങ്ങിയ ഭ്രമയുഗവും പ്രശംസനീയമായിരുന്നു.
ഇപ്പോള്‍ ഇറങ്ങിയ “Diés Iraé” എന്ത് കൊണ്ടോ ഒട്ടും താമസിക്കാതെ തന്നെ കാണാൻ മനസ്സില്‍ ഒരു urge ഉണ്ടായി.
ഈ സിനിമകളുടെ ജോണറുകളില്‍ എല്ലാം സമാനതകള്‍ ഉണ്ടെങ്കിലും ആഖ്യാനം വ്യത്യസ്തമായി.
സത്യസന്ധമായ ഒരു content പറയാൻ കെട്ടുറപ്പുള്ള ഒരു തിരക്കഥ കൂടി ചേർന്നപ്പോള്‍ പ്രേക്ഷകർ മുള്‍മുനയില്‍ തന്നെ നിന്നു. ഞാൻ അടക്കം.
Well Done Rahul
പ്രണവിന്റെ അഭിനയത്തിന്റെ ഒരു പുത്തൻ പോർ മുഖം ഉടനീളം കണ്ടു. 80 കളിലും 90 കളിലും ഹോളിവുഡിനെ വിസ്മയിപ്പിച്ച Al pacino യെ ഞാൻ ഓർത്തുപോയി..
സ്ഥിരം സിനിമകളില്‍ കാണുന്ന അട്ടഹാസങ്ങളോ പോർവിളികളൊ അല്ലാത്ത ഒരു attire നും പ്രാധാന്യം നല്‍കാതെ ഭാവാഭിനയമാണ് ഒരു കഥാപാത്രത്തിന് ആവശ്യമെന്ന തിരിച്ചറിവ് ഇത്ര ചെറുപ്പത്തിലെ ഉള്‍ക്കൊണ്ട്, വരച്ച വരയില്‍ നിന്ന് ഇഞ്ചോടിഞ്ചു ഇളകാതെ ആദ്യമത്യാന്തം സഞ്ചരിച്ചു.
“Hey pranav, നീ ലാലിന്റെ ചക്കരകുട്ടൻ തന്നെ ”
ഈ സിനിമയെ ചടുലമാക്കിയ എഡിറ്റുകളും , സൈലെൻസുകളും , സൗണ്ട് ഡിസൈനും , എല്ലാത്തിനേം സമന്വയിപ്പിച്ചു കൊണ്ടുള്ള ബ്രില്ലിയൻറ് ബാക്ക്ഗ്രൗണ്ട് സ്കോറും fabulous.
ക്രിസ്റ്റോയ്ക്കു എന്റെ എല്ലാ അഭിനന്ദങ്ങളും…



