video
play-sharp-fill

ഭാരത് സീരീസ് രജിസ്ട്രേഷൻ ഇനി പഴയ വാഹനത്തിനും ലഭിക്കും; തിരിച്ചറിയല്‍ കാര്‍ഡും മേല്‍വിലാസവും മാത്രം മതി

ഭാരത് സീരീസ് രജിസ്ട്രേഷൻ ഇനി പഴയ വാഹനത്തിനും ലഭിക്കും; തിരിച്ചറിയല്‍ കാര്‍ഡും മേല്‍വിലാസവും മാത്രം മതി

Spread the love

കേന്ദ്ര സർക്കാർ വാഹന രജിസ്ട്രേഷനായി കൊണ്ടുവന്ന ഭാരത് സീരിയൽ രജിസ്ട്രേഷനിലേക്ക് ഇനി പഴയ വാഹനങ്ങളും മാറ്റാം ഇതുസംബന്ധിച്ച് ഭാരത് സീരീസ് രജിസ്ട്രേഷൻ ചട്ടങ്ങൾ കേന്ദ്ര ഗതാഗത മന്ത്രാലയം ഭേദഗതിചെയ്ത് വിജ്ഞാപനം പുറത്തിറക്കി .ഭാരത് സീരിയൽ രജിസ്ട്രേഷൻ കൂടുതൽ മെച്ചപ്പെടുത്താനും വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. പുതിയതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കു മാത്രം ബി എച്ച് രജിസ്ട്രേഷൻ നൽകിയാൽ മതിയെന്ന വ്യവസ്ഥയിൽ മാറ്റം വരുത്തിയാണ് നിലവിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും ഭാരത് രജിസ്ട്രേഷനി ലേക്ക് മാറ്റാൻ അനുമതി നൽകിയത്. ഇതിനുപുറമേ ബി.എച്ച് സീരീസ് വാഹനങ്ങളുടെ ഉടമസ്ഥ അവകാശം വ്യക്തികൾക്ക് കൈമാറ്റം ചെയ്യാമെന്ന് പുതിയ വിജ്ഞാപനത്തിൽ പറയുന്നു
അർഹതയുള്ളവർക്ക് സ്വന്തം താമസസ്ഥലത്തെയോ ജോലിസ്ഥലത്തെ യോ മേൽവിലാസത്തിൽ ബി എച്ച് രജിസ്ട്രേഷന് അപേക്ഷിക്കാനും ചട്ട ഭേദഗതി വരുത്തി .സർക്കാർ ജീവനക്കാർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡിനു പുറമേ സർവീസ് സർട്ടിഫിക്കറ്റ് സമർപ്പിച്ചും ബി എച്ച് രജിസ്ട്രേഷൻ നേടാം. അതേസമയം ദുരുപയോഗം തടയാൻ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ജോലി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ കർശനമാക്കുമെന്നും മന്ത്രാലയം അറിയിച്ചു .

Tags :