ആകെ താളപ്പിഴ; മുഖം രക്ഷിക്കാൻ സർക്കാർ ബിവ്ക്യൂ ആപ്പ് പിൻവലിക്കുന്നു: സർക്കാർ ഉന്നത തലയോഗം ചേരുന്നു; ആപ്പ് ബാറുകളെ സഹായിക്കാനെന്നും ആരോപണം

ആകെ താളപ്പിഴ; മുഖം രക്ഷിക്കാൻ സർക്കാർ ബിവ്ക്യൂ ആപ്പ് പിൻവലിക്കുന്നു: സർക്കാർ ഉന്നത തലയോഗം ചേരുന്നു; ആപ്പ് ബാറുകളെ സഹായിക്കാനെന്നും ആരോപണം

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: മദ്യവിതരണത്തിലെ തിരക്ക് ഒഴിവാക്കുന്നതിനായി സർക്കാർ പുറത്തിറക്കിയ ബിവ്ക്യൂ ആപ്പ് സർക്കാരിനു തന്നെ തലവേദനയാകുന്നു. ആപ്പ് പുറത്തിറങ്ങിയ രണ്ടാം ദിവസം ഒരാൾക്കു പോലും ആപ്ലിക്കേഷൻ ബുക്ക് ചെയ്യാൻ സാധിക്കാതെ വന്നതോടെ ആപ്പ് പിൻവലിക്കുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്. ആപ്ലിക്കേഷൻ പിൻവലിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതിനായി സർക്കാരിന്റെ ഉന്നതാധികാര സമിതി യോഗം തീരുവനന്തപുരത്ത് ചേരുകയാണ്.

വ്യാഴാഴ്ച രാവിലെയാണ് ആപ്പ് പ്രവർത്തനം ആരംഭിച്ചത്. ഇതിനു ശേഷമാണ് രാവിലെ ഒൻപത് മുതൽ സംസ്ഥാനത്ത് മദ്യവിൽപ്പന ആരംഭിച്ചതും. എന്നാൽ, ആദ്യം മുതതൽ തന്നെ ആപ്പിന്റെ പ്രവർത്തനങ്ങളിൽ താളപ്പിഴ കണ്ടെത്തിയിരുന്നു. ആപ്പ് കൃത്യമായി പ്രവർത്തിച്ചില്ലെന്നു മാത്രമല്ല, പലർക്കും തങ്ങൾ ഉദ്ദേശിച്ച സ്ഥലത്തു നിന്നും മദ്യം വാങ്ങാനും സാധിച്ചിരുന്നില്ല. ഇതു സംബന്ധിച്ചുള്ള പരാതികൾ വ്യാപകമാകുകക കൂടി ചെയ്തതോടെയാണ് ആപ്പിനെതിരെ പരാതി ഉയർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിവറേജുകളിലേയ്ക്കു ടോക്കൺ ലഭിക്കാതെ ടോക്കൺ ലഭിക്കുന്നത് മുഴുവൻ ബാറുകളിലേയ്ക്കായിരുന്നു. ഇവിടെയാക്കട്ടെ സാധാരണക്കാർക്കു ഏറ്റവും കൂടുതൽ ആവശ്യമുള്ള ലോക്കൽ ബ്രാൻഡുകൾ ഒന്നും ഉണ്ടായിരുന്നുമില്ല. ഇതാണ് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയത്. ഇത് കൂടാതെ ആപ്പ് പ്രവർത്തന രഹിതമാകുക കൂടി ചെയ്തതോടെ ബാറുകൾക്കും ബിവറേജുകൾക്കുമുന്നിലും നീണ്ട നിരയും രൂപപ്പെട്ടു. ഇതോടെയാണ് സർക്കാർ മാറിച്ചിന്തിച്ചു തുടങ്ങിയത്.

ആപ്പ് കൊണ്ടു സർക്കാർ ഉദ്ദേശിച്ച പ്രയോജനം ലഭിക്കുന്നില്ലെന്നും ആളുകൾ കൂടുതൽ സർക്കാരിനെതിരെ തിരിയുമെന്നും മനസിലാക്കിയ എക്‌സൈസ് വകുപ്പും സർക്കാരും പുതിയ പദ്ധതിയുമായി രംഗത്തിറങ്ങി. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ എക്‌സൈസ് മന്ത്രിയും ബിവറേജസ് കോർപ്പറേഷൻ എംഡിയും കൂടിക്കാഴ്ച നടത്തുന്നത്. എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്റെ നിർദേശാനുസരണമാണ് ഇപ്പോൾ ഇവർ കൂടിക്കാഴ്ച നടത്തുന്നത്. ഈ സാഹചര്യത്തിൽ ആപ്ലിക്കേഷൻ പിൻവലിച്ച് ഫെയർകോഡുമായുള്ള കരാർ റദ്ദ് ചെയ്യുന്നതിനാണ് സർക്കാർ ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഇതല്ലാതെ മറ്റൊരു മാർഗവും നിലവിൽ സർക്കാരിനു മുന്നിലില്ല.

ഫെയർകോഡിന് ഇനിയും കൂടുതൽ സമയം അനുവദിച്ചാൽ മദ്യ ഉപഭോക്താക്കളുടെ പ്രതിഷേധം കൂടി സർക്കാരിനു നേരിടേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ കൊവിഡ് പ്രതിരോധത്തിൽ സർക്കാർ ഉയർത്തിയിരിക്കുന്ന പ്രതിഛായ പോലും ഇത് മൂലം നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമെന്നും സർക്കാർ ഭയക്കുന്നു. അതുകൊണ്ടു തന്നെ ആപ്പ് പിൻവലിച്ച് , പുതിയ കമ്പനിയ്ക്കു കരാർ നൽകാമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

മറ്റു സംസ്ഥാനങ്ങളിലേതിനു സമാനമായി ഓൺലൈൻ വഴി മദ്യം വിൽക്കുന്നതിനും സർക്കാർ ആലോചിക്കുന്നുണ്ട്. മന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള യോഗത്തിനു ശേഷം ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായേക്കും.