സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചില്ലു കുപ്പി മുതൽ രണ്ടേകാൽ ലിറ്ററിൻ്റെ മദ്യം വരെ ..! സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ അടിമുടി മാറ്റത്തിന് ഒരുങ്ങി ബിവറേജസ് കോര്‍പറേഷന്‍. ഇനിമുതല്‍ രണ്ടേകാല്‍ ലിറ്ററിന്റെയും ഒന്നര ലിറ്ററിന്റെയും ബോട്ടിലുകളില്‍ മദ്യം വില്‍പ്പനക്കെത്തും. ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് ബോട്ടിലുകള്‍ പൂര്‍ണമായും ഒഴിവാക്കും. പുതുക്കിയ മദ്യവില ഫെബ്രുവരി ഒന്ന് മുതല്‍ നിലവില്‍ വരുന്നതോടെയാണ് ഈ മാറ്റങ്ങളും ഒപ്പം എത്തുന്നത്.
വിതരണക്കാര്‍ക്ക് വില വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച കത്ത് ബെവ്‌കോ നല്‍കിക്കഴിഞ്ഞു. വിതരണത്തിന് കരാറുള്ളവര്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ വലിയ ബോട്ടലുകളില്‍ മദ്യം വില്‍പ്പനക്ക് എത്തിക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വലിയ ബോട്ടിലുകളില്‍ മദ്യം വാങ്ങുന്നതോടെ വില്‍പ്പനശാലകളില്‍ ആളുകള്‍ അടിക്കടി എത്തുന്ന സാഹചര്യവും തിരക്കും കുറയ്ക്കാനാകും. വിതരണക്കാര്‍ ബെവ്‌കോയ്ക്ക് നല്‍കുന്ന അടിസ്ഥാന വിലയില്‍ നിന്നും ഏഴ് ശതമാനം അധികനിരക്കാണ് ഈടാക്കുക. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
കൊറോണ വൈറസിനെ തുടര്‍ന്ന് ബീവറേജസിന്റെ വില്‍പ്പനയിലും ഇടിവ് ഉണ്ടായിട്ടുണ്ട്. ഇതോടെ മദ്യ വില്‍പ്പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിനായി ബീവറേജസ് കൊണ്ടുവന്ന ബെവ്ക്യൂ ആപ്പ് പിന്‍വലിക്കുകയും ബാറുകള്‍ പാഴ്‌സല്‍ വില്‍പ്പന അവസാനിപ്പിച്ച് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.
വലിയ ബോട്ടിലുകളില്‍ മദ്യം വാങ്ങുന്നതോടെ വില്‍പ്പനശാലകളില്‍ ആളുകള്‍ അടിക്കടി എത്തുന്ന സാഹചര്യവും തിരക്കും കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ മദ്യവില കൂടുന്ന സാഹചര്യത്തില്‍ വലിയ ബോട്ടിലുകളില്‍ വാങ്ങുന്നത് ഉപഭോക്താക്കള്‍ക്ക് ലാഭകരമായേക്കും. ബെവ്‌കോയുടെ വരുമാനവും ഇടിയില്ല. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ഫെബ്രുവരി ഒന്ന് മുതല്‍ വിതരണത്തിനെത്തുന്ന 750 മില്ലി ലിറ്റര്‍ മദ്യം ചില്ലുകുപ്പികളില്‍ ആയിരിക്കും.