ബിവറേജിൽ ഉന്തുംതള്ളുമുണ്ടാക്കി പോക്കറ്റടി: നഗരത്തിലെ മൂന്നു സാമൂഹ്യവിരുദ്ധർ പിടിയിൽ; പിടിയിലായവർ നഗരത്തിലെ സ്ഥിരം പ്രശ്‌നക്കാർ; നഗരം ക്ലീനാക്കാൻ ഈസ്റ്റ് പൊലീസിന്റെ ഓപ്പറേഷൻ ക്ലീൻ
സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തിലും പരിസരപ്രദേശത്തും കറങ്ങിത്തിരിഞ്ഞ് നടക്കുന്ന അക്രമി സാമൂഹ്യ വിരുദ്ധ സംഘത്തിലെ മൂന്നു പേരെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായാണ് അറസ്റ്റ്. നാഗമ്പടത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി മോഷണം നടത്തുന്ന സംഘത്തിലെ മൂന്നു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെരുമ്പായിക്കാട് സ്വദേശികളായ സുജി (48), പ്രദീപ് (44), കരുനാഗപ്പള്ളി സ്വദേശി ആൻസൺ (33) എന്നിവരെയാണ് ഈസ്റ്റ് സി.ഐ ടി.ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. നാഗമ്പടം ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ ഉന്തുംതള്ളുമുണ്ടാക്കിയാണ് സംഘം മോഷണം നടത്തിയിരുന്നത്. തിരക്കിൽ ഉന്തുംതള്ളും ഉണ്ടാകുമ്പോൾ ക്യൂവിൽ നിൽക്കുന്നവരുടെ പോക്കറ്റിലിരിക്കുന്ന പണമോ, മൊബൈൽ ഫോണോ വിലപിടിപ്പുള്ളന്ത് എ്ന്തും മോഷ്ടിച്ചെടുക്കുകയാണ് ഇവർ ചെയ്തിരുന്നത്.
ഇത്തരത്തിൽ മൊബൈൽ ഫോൺ മോഷണം പോയതായി കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശിയായ യുവാവ് ഈസ്റ്റ പൊലസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയെ പിൻതുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ മൂന്നു പേരെയും റിമാൻഡ് ചെയ്തു.
നാഗമ്പടം ബസ് സ്റ്റാൻഡിലെ കൺട്രോൾ റൂം ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുകളിലേയ്ക്കു മാറ്റിയതോടെ നാഗമ്പടം ബസ് സ്റ്റാൻഡിൽ വീണ്ടും സാമൂഹ്യ വിരുദ്ധർ ശക്തമാകുന്നതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, ഡിവൈഎസ്പി ആർ.ശ്രീകുമാർ, സി.ഐ ടി.ആർ ജിജു, എസ്‌ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നാഗമ്പടം സ്റ്റാൻഡിൽ പരിശോധന നടത്തിത്. കഴിഞ്ഞ ദിവസം രാത്രിയിൽ നടത്തിയ പരിശോധനയൽ അനാവശ്യമായി കറങ്ങി നടക്കുന്നവരെ കണ്ടെത്തി ചോദ്യം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ കറ്ങ്ങി നടക്കുന്നവരെ കണ്ടെത്തി ആവശ്യമെങ്കിൽ കസ്റ്റഡിയിൽ എടുത്ത് വിശദമായി പരിശോധിക്കുന്നതിനാണ് പൊലീസ് ആലോചിക്കുന്നത്.
ഈ സാഹചര്യത്തിൽ നാഗമ്പടത്ത് രാത്രീയിൽ മഫ്തിയിൽ പൊലീസ് സംഘത്തെയും നിയോഗിക്കും.