video
play-sharp-fill

ഇവരാണ് നമ്മുടെ നാടിന്റെ നട്ടെല്ല്..! ജില്ലയിലെ മദ്യപാനികൾ അഞ്ചു ദിവസം കൊണ്ടു സർക്കാരിന് നൽകിയത് 13 കോടി രൂപ

ഇവരാണ് നമ്മുടെ നാടിന്റെ നട്ടെല്ല്..! ജില്ലയിലെ മദ്യപാനികൾ അഞ്ചു ദിവസം കൊണ്ടു സർക്കാരിന് നൽകിയത് 13 കോടി രൂപ

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാന സർക്കാരിന്റെ നട്ടെല്ല് ഏതാണെന്ന് ചോദിച്ചാൽ ഇനി ധൈര്യമായി ബിവറേജിന്റെ ക്യൂവിലേയ്ക്ക് വിരൽ ചൂണ്ടാം. ഓണക്കാലത്ത് കോട്ടയത്തെ കുടിയൻമാർ ചേർന്ന് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അഞ്ചു ദിവസം കൊണ്ടു വാരിക്കോരി നൽകിയത് 13 കോടി രൂപയാണ്. തിരുവോണത്തിനും ചതയത്തിനും ബിവറേജസ് ഷോപ്പുകൾ അടച്ചിട്ടിട്ടു കൂടി 13.64 കോടി രൂപയുടെ മദ്യം നാട്ടുകാർ ഒന്നടങ്കം സർക്കാർ ഖജനാവിലേയ്ക്ക് നൽകി. ഉത്രാടത്തിന് ബിവറേജിന് മുന്നിൽ ക്യൂ നിന്ന കുടിയന്മാർ ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലവഴി മാത്രം നൽകിയത് 4.02 കോടി രൂപയാണ്. ജില്ലയിലെ 13 ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകൾ വഴിയാണ് വാരിക്കോരി സർക്കാരിന് കുടിയൻമാർ സംഭാവന നൽകിയത്. ബിറിലെയും സപ്ലൈക്കോ സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകളിലെയും സൂപ്പർമാർക്കറ്റുകളിലെയും കള്ളുഷാപ്പുകളിലെയും കണക്ക് പരിധിയിൽ പെടുത്താതെയാണ് ഈ കുടികോട്ടയംകാർ കുടിച്ചത്.
ചങ്ങനാശേരി ബിവറേജസ് ഷോപ്പാണ് ജില്ലയിൽ ഏറ്റവുമധികം മദ്യം ഒറ്റ ദിവസം വിറ്റ് റെക്കോർഡ് ഇട്ടത്.  64.14 ലക്ഷം രൂപയുടെ മദ്യമാണ് ഉത്രാട ദിനത്തിൽ ചങ്ങനാശേരി ബിവറേജിൽ വിറ്റത്. എന്നാൽ, കോട്ടയം നഗരത്തിലെ നാല് ബിവറേജസ് ഷോപ്പുകളും കൂടി ചേർന്ന്  ഉത്രാട ദിനത്തിൽ 1.22 കോടി രൂപയുടെ മദ്യം വിറ്റു. ഉത്രാടത്തിന്
ആ കണക്കുകൾ ഇങ്ങനെ
സെപ്റ്റംബർ പത്ത്
ചങ്ങനാശേരി – 64.14 ലക്ഷം
ചിങ്ങവനം – 35.59
മാർക്കറ്റിൽ – 25.57
കോടിമത – 30.73
നാഗമ്പടം – 37.04
കുമരകം – 21.33
ഗാന്ധിനഗർ – 38.23
ബോട്ട് ജെട്ടി – 29.25
കുറവിലങ്ങാട് – 19.30
വൈക്കം – 30.75
പെരുവ – 18.31
കടുത്തുരുത്തി – 34.38
തലയോലപ്പറമ്പ് – 17.48
402.02 ലക്ഷം
സെപ്റ്റംബർ പന്ത്രണ്ട്
ചങ്ങനാശേരി – 43.77
ചിങ്ങവനം – 22.34
മാർക്കറ്റിൽ – 13.22
കോടിമത – 17.12
നാഗമ്പടം – 23.31
കുമരകം – 17.44
ഗാന്ധിനഗർ – 23.54
ബോട്ട് ജെട്ടി – 16.32
കുറവിലങ്ങാട് – 11.10
വൈക്കം – 23.16
പെരുവ – 11.52
കടുത്തുരുത്തി – 20.79
തലയോലപ്പറമ്പ് – 14.56
സെപ്റ്റംബർ ഏഴ്
ചങ്ങനാശ്ശേരി 33.43
ചിങ്ങവനം 14.63
കോട്ടയം മാർക്കറ്റ്  11.96
കോടിമത 13.00
നാഗമ്ബടം 20.43
കുമരകം 9.45
ഗാന്ധിനഗർ 15.53
ബോട്ടുജെട്ടി 12.50
കുറവിലങ്ങാട് 7.68
വൈക്കം 18.44
പെരുവ 6.48
കടുത്തുരുത്തി 12.65
തലയോലപ്പറമ്ബ് 10.34