ബിവ് ക്യൂ ആപ്പ് തയ്യാർ: ആപ്പ് ബിവറേജസ് കോർപ്പറേഷനു കൈമാറി; ഇനി പന്ത് ബിവറേജസ് കോർപ്പറേഷന്റെ കോർട്ടിൽ; ഏതു നിമിഷവും മദ്യ വിതരണം ആരംഭിച്ചേക്കും

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: സംസ്ഥാനത്ത് മദ്യവിതരണം പുനസ്ഥാപിക്കുന്നതിനുള്ള ബിവറേജസ് കോർപ്പറേഷന്റെ ബെവ് ക്യൂ ആപ്പിനുള്ള അംഗീകാരം ഗൂഗിളിൽ നിന്നും ലഭിച്ചതോടെ ആപ്പ് ബിവറേജസ് കോർപ്പറേഷനു കൈമാറി. ആപ്പിന്റെ ട്രയൽ റൺ അടക്കം നടത്തിയ ശേഷമാണ് തുടർ നടപടികൾക്കായി ആപ്പ് തയ്യാറാക്കിയ ഫെയർ കോഡ് ടെക്‌നോളജീസ് ബിവറേജസ് കോർപ്പറേഷനു കൈമാറിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കോർപ്പറേഷനു വേണ്ടിയുള്ള ബിവ് ക്യൂ എന്ന ആപ്ലിക്കേഷൻ ഫെയർകോഡ് തയ്യാറാക്കിയത്. തുടർന്നു ആപ്ലിക്കേഷൻ അംഗീകാരത്തിനായി ഗൂഗിളിനു അയച്ചു നൽകി. ചൊവ്വാഴ്ച രാവിലെയോടെ ഗൂഗിൾ ഈ ആപ്പിന് അംഗീകാരം നൽകുകയും ചെയ്തു. ഇതിനു ശേഷമാണ് ആപ്പ് ഫെയർകോഡ് ടെക്‌നോളജീസ് ബിവറേജസ് കോർപ്പറേഷനു കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിവറേജസ് കോർപ്പറേഷന്റെ അംഗീകാരം ലഭിച്ച ശേഷം ആപ്പ് ഇനി ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാകും. ഇതിനു ശേഷം ആളുകൾക്കു ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ ഡൗൺ ലോഡ് ചെയ്ത ആപ്പ് ഉപയോഗിച്ച് പക്ഷേ മദ്യം വാങ്ങാൻ സാധിക്കില്ല. നമ്മുക്ക് ആവശ്യമുള്ള മദ്യശാല കണ്ടെത്തുന്നതിനും മദ്യശാലയിലെ ക്യൂ ബുക്ക് ചെയ്യുന്നതിനും മാത്രമാണ് ഈ ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്നത്.

അടുത്തുള്ള ബിവറേജോ, ബാറോ കണ്ടെത്തുന്നതിനും സാധനങ്ങളുടെ വില അറിയുന്നതിനും ഈ ആപ്പിന് സാധിക്കും. എന്നാൽ, ഈ മദ്യം ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നതിനു ഈ ആപ്പ് വഴി സാധിക്കില്ല. മദ്യം വാങ്ങാനുള്ള ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിലേയ്ക്കു എത്താനുള്ള സമയം എന്നിവ ബുക്ക് ചെയ്യുന്നതിനു മാത്രമാണ് ആപ്പിൽ ക്രമീകരണം ഒരുക്കിയിരിക്കുന്നത്.