video
play-sharp-fill

ജവാൻ സ്‌റ്റോക്കില്ല: ജവാൻ വിൽക്കാതിരിക്കാൻ ബക്കാഡി മദ്യക്കമ്പനികൾ മാസപ്പടി നൽകുന്നത് കോടികൾ: 300 മദ്യവിൽപ്പന ശാലകളിലെ ജീവനക്കാർക്ക് 24.50 ലക്ഷം മാസപ്പടി നൽകിയതിന്റെ കണക്ക് പുറത്ത്; കുടിയൻമാരെപ്പറ്റിച്ച് ബിവറേജസ് ജീവനക്കാർ സമ്പാദിക്കുന്നത് കോടികൾ

ജവാൻ സ്‌റ്റോക്കില്ല: ജവാൻ വിൽക്കാതിരിക്കാൻ ബക്കാഡി മദ്യക്കമ്പനികൾ മാസപ്പടി നൽകുന്നത് കോടികൾ: 300 മദ്യവിൽപ്പന ശാലകളിലെ ജീവനക്കാർക്ക് 24.50 ലക്ഷം മാസപ്പടി നൽകിയതിന്റെ കണക്ക് പുറത്ത്; കുടിയൻമാരെപ്പറ്റിച്ച് ബിവറേജസ് ജീവനക്കാർ സമ്പാദിക്കുന്നത് കോടികൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജവാൻവിൽക്കാതിരിക്കാൻ ബിവറേജസ് ജീവനക്കാർക്ക് ബക്കാഡി മദ്യക്കമ്പനി നൽകുന്ന മാസപ്പടിയുടെ വിവരങ്ങൾ അടങ്ങിയ രേഖകൾ വിജിലൻസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു. സംസ്ഥാനത്തെ 300 ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകളിലെ ജീവനക്കാർക്ക് മാസപ്പടി ഇനത്തിൽ ഏറ്റവും ഒടുവിലായി ബെക്കാഡി വിതരണം ചെയ്തിരിക്കുന്നത് 24.50 ലക്ഷം രൂപയാണെന്നാണ് വിജിലൻസിന്റെ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഓരോ ബിവറേജസ് ഷോ്പ്പിലും കോടികളാണ് ഒഴുകുന്നത്. സംസ്ഥാനത്ത് അറുപത് പ്രമുഖ ബ്രാൻഡ് മദ്യക്കമ്പനികളാണ് മദ്യം വിതരണം ചെയ്യുന്നത്. വിൽപ്പന കൂട്ടുന്നതിനായി ഇവരെല്ലാം ജീവനക്കാർക്ക് കോടികൾ മാസപ്പടിയായി വിതരണം ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഏറ്റുമാനൂർ കൺസ്യൂമർ ഫെഡിന്റെ ചില്ലറ വിൽപ്പന ശാലയിലെ ജീവനക്കാരനായ മാത്യുവിന് കഴിഞ്ഞ 11 മാസത്തിനിടെ 1.40 ലക്ഷം രൂപ മാസപ്പടി ഇനത്തിൽ വിതരണം ചെയ്തതിന്റെ രേഖകൾ ബക്കാഡിയുടെ സംസ്ഥാനത്തെ വിതരണക്കാരായ മഞ്ജുഷ ബിവറേജസ് ആൻഡ് മാർക്കറ്റിംഗ് ലിമിറ്റഡിൽ നിന്നും വിജിലൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
രണ്ടാഴ്ചയിലേറെയാണ് ജില്ലയിലെ ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലകളിൽ വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡിലാണ് കോടികളുടെ അഴിമതിക്കണക്കുകൾ പുറത്തു വന്നിരിക്കുന്നത്. കോട്ടയം യൂണിറ്റിലെ വിജിലൻസ് ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന്റെയും, സി.ഐ എ.ജെ തോമസിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് മാസപ്പടി രേഖകൾ ആദ്യം പിടിച്ചെടുത്തത്.
ഓരോ സ്വകാര്യ മദ്യക്കമ്പനിയും തങ്ങളുടെ ബ്രാൻഡിലുള്ള മദ്യം വിറ്റഴിക്കുന്നതിനായി ബിവറേജസിലെ ജീവനക്കാർക്ക് കൃത്യമായ ഇടവേളകളിൽ കമ്മിഷൻ നൽകുന്നതായാണ് വിജിലൻസ് സംഘം കണ്ടെത്തിയിരിക്കുന്നത്. ഏറ്റുമാനൂർ ബിവറേജസിലെ ജീവനക്കാരൻ മാത്യുവിന് 11 തവണയായി നൽകിയ ചെക്കിന്റെ വിവരങ്ങളും, മാത്യുവിന്റെ അക്കൗണ്ട് നമ്പർ രേഖപ്പെടുത്തിയ വൗച്ചറും വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ 300 സ്ഥാപനങ്ങളിലെ വൗച്ചറുകളും രേഖകളുമാണ് കണ്ടെത്തിയിരിക്കുന്നത്.
തങ്ങളുടെ ബ്രാൻഡിലുള്ള മദ്യം വിറ്റഴിക്കുന്നതിന്റെ തുക ലഭിക്കുമ്പോൾ, ഇതിന്റെ കമ്മിഷൻ നിശ്ചിത ശതമാനം ജീവനക്കാർക്ക് ലഭിക്കും. ഇത്തരത്തിൽ ബ്രാൻഡിന്റെ വിൽപ്പന കൂടുമ്പോൾ ജീവനക്കാരുടെ കമ്മിഷനും വർധിക്കും. ഇതിനായി ജനപ്രിയ ബ്രാൻഡുകളും സംസ്ഥാന സർക്കാർ നിർമ്മിത മദ്യവുമായ ജവാനെയും ഫാർമറിനെയും ചവിട്ടിത്താഴ്ത്തുകയാണ് ഇപ്പോൾ ബിവറേജസ് ജീവനക്കാർ ചെയ്യുന്നത്.