play-sharp-fill
ബിവറേജിൽ നിന്നും വാങ്ങി അരയിൽ തിരുകും മുൻപ് സൂക്ഷിക്കുക..! സർക്കാർ കുപ്പി ഇനി അത്ര സേഫാകില്ല; കുടിയന്മാരുടെ കുപ്പി പൊട്ടിക്കാൻ വകുപ്പുമായി സർക്കാർ

ബിവറേജിൽ നിന്നും വാങ്ങി അരയിൽ തിരുകും മുൻപ് സൂക്ഷിക്കുക..! സർക്കാർ കുപ്പി ഇനി അത്ര സേഫാകില്ല; കുടിയന്മാരുടെ കുപ്പി പൊട്ടിക്കാൻ വകുപ്പുമായി സർക്കാർ

തേർഡ് ഐ ബ്യൂറോ

കൊച്ചി: മണിക്കൂറുകളോളം ബിവറേജിൽ ക്യൂ നിന്ന ശേഷം കഷ്ടപ്പെട്ടു വാങ്ങുന്ന കുപ്പി അടിച്ചു തീർക്കും മുൻപ് ഇനി മദ്യപാനികൾക്ക് അതീവ ജാഗ്രത വേണ്ടി വരും. മദ്യപിയ്ക്കാൻ വാങ്ങുന്ന കുപ്പികൾ ഇനി പ്ലാസ്റ്റിക്ക് വേണ്ടെന്ന സർക്കാർ തീരുമാനമാണ് കുടിയന്മാരുടെ ശ്രദ്ധയെ ഇനി പരീക്ഷിക്കുന്നത്. മദ്യം ഇനി മുതൽ ചില്ലു കുപ്പിയിൽ മാത്രം വിറ്റാൽ മതിയെന്നാണ് സർക്കാർ നിർദേശം. ഇത് അക്ഷരാർത്ഥത്തിൽ ഓരോ കുടിയനെയും ടെൻഷനാക്കുന്നതാണ്..!

മദ്യം എത്തുന്ന പ്ലാസ്റ്റിക് കുപ്പികളായിരുന്നു പ്ലാസ്റ്റിക് മാലിന്യമായി പരിസ്ഥിതിക്ക് വില്ലനായിരുന്നത്. എന്നാൽ ഇപ്പോഴിതാ, പരിസ്ഥിതിയെ സംരക്ഷിക്കാൻ ഉറപ്പിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇനിമുതൽ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ വേണ്ടെന്നാണ് സർക്കാർ നിർദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ സംസ്ഥാനത്തു മദ്യവിൽപന ഇനി ചില്ല് കുപ്പികളിൽ മാത്രമാകും. മാർച്ച് ഒന്നു മുതലാവും ഇത് പ്രാബല്യത്തിൽ വരുക. ബെവ്‌റേജസ് കോർപറേഷന് ഇങ്ങനെ മാത്രമേ വിതരണം ചെയ്യാവൂ എന്നറിയിച്ച് സംസ്ഥാന സർക്കാർ മദ്യക്കമ്പനികൾക്കു നോട്ടിസ് നൽകി.അതെ സമയം, സ്റ്റോക്കുള്ള പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം വിറ്റുതീർക്കുന്നതിനു തടസ്സമുണ്ടാകില്ല.

നേരത്തെ സംസ്ഥാന സർക്കാർ ഇക്കാര്യം നിർദ്ദേശിച്ചിരുന്നു. അന്ന് മദ്യത്തിന്റെ അടിസ്ഥാന വിലയിൽ മാറ്റം വരുത്തണമെന്ന കമ്പനികളുടെ ആവശ്യം അംഗീകരിക്കാതിരുന്നതോടെ നിർദ്ദേശം നടപ്പായില്ല. ഇപ്പോൾ മദ്യത്തിന് വിലകൂട്ടുന്നതിനൊപ്പം, മദ്യം ചില്ലു കുപ്പിയിലേയ്ക്കു മാറ്റുക കൂടി ചെയ്തിരിക്കുകയാണ് സർക്കാർ.