
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊവിഡിന്റെ രണ്ടാം വരവിൽ പകച്ച് നിൽക്കുകയാണ് നാട്. ഇതിനിടെയാണ് ഇപ്പോൾ വിവിധ മേഖലകളിലേയ്ക്കു കൊവിഡ് പ്രതിസന്ധി പടർന്നു പിടിക്കുന്നത്. ഇതിനിടെയാണ് ജി്ല്ലയിലെ രണ്ടു ബിവറേജസ് ഷോപ്പുകളെ ഇപ്പോൾ കൊവിഡ് ബാധിച്ചിരിക്കുന്നത്. ചങ്ങനാശേരി, കോട്ടയം കോടിമത ബിവറേജസ് ഷോപ്പുകളിലെ രണ്ടു ജീവനക്കാർക്കാണ് ഇപ്പോൾ രോഗം ബാധിച്ചത്.
പ്രതിദിനം മൂവായിരം മുതൽ അയ്യായിരം വരെ ഉപഭോക്താക്കളാണ് ചങ്ങനാശേരിയിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ എത്തുന്നത്. ഇവിടെ ഒരു ദിവസം 30 ലക്ഷം രൂപയുടെ വിൽപ്പനയാണ് നടക്കുന്നത്. ഈ ബിവറേജിലെ ഒരു ജീവനക്കാരനാണ് ഇപ്പോൾ കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതേ തുടർന്നാണ് ഇപ്പോൾ ചങ്ങനാശേരിയിലെ ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാല അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ ഇവിടെ 12 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇവരോട് എല്ലാവരോടും ക്വാറന്റയിനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. ഇത് കൂടാതെയാണ് ഇപ്പോൾ കോട്ടയം കോടിമതയിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാല അടച്ചത്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്കു പോകുന്ന വഴിയിൽ ആതിര ഹോട്ടലിന്റെ കെട്ടിടത്തിലാണ് ഈ ബിവറേജസ് കോർപ്പറേഷൻ കെട്ടിടം പ്രവർത്തിക്കുന്നത്. ഇവിടെ ആറു ജീവനക്കാരാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇവരോട് ക്വാറന്റയിനിൽ പോകാൻ നിർദേശിക്കുകയായിരുന്നു.
ഇത് കൂടാതെ ഈ രണ്ട് ബിവറേജസ് ഷോപ്പുകളും അണുവിമുക്തമാക്കിയ ശേഷം മാത്രമേ ഇനി തുറക്കൂ. ഈ സാഹചര്യത്തിൽ രണ്ടു ദിവസമെങ്കിലും ഈ രണ്ടു ഷോപ്പുകളും അടച്ചിടേണ്ടി വന്നേക്കുമെന്നാണ് സൂചന.



