play-sharp-fill
വിലകുറഞ്ഞ മദ്യം ലഭിക്കാത്തതിന് ബീവറേജ് കൗണ്ടറിന്റെ മുന്നിലുള്ള ജനല്‍ചില്ല് ഇടിച്ചു പൊട്ടിച്ചു; ജീവനക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം; മറവന്തുരുത്ത് സ്വദേശിയെ അറസ്റ്റ് ചെയ്ത് വൈക്കം പൊലീസ്

വിലകുറഞ്ഞ മദ്യം ലഭിക്കാത്തതിന് ബീവറേജ് കൗണ്ടറിന്റെ മുന്നിലുള്ള ജനല്‍ചില്ല് ഇടിച്ചു പൊട്ടിച്ചു; ജീവനക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം; മറവന്തുരുത്ത് സ്വദേശിയെ അറസ്റ്റ് ചെയ്ത് വൈക്കം പൊലീസ്

സ്വന്തം ലേഖകന്‍

വൈക്കം: ബിവറേജ് ഷോപ്പില്‍ അക്രമം നടത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുലശേഖരമംഗലം മറവന്തുരുത്ത് മണിയശ്ശേരി ഭാഗത്ത് കാഞ്ഞിരിക്കാപ്പള്ളി വീട്ടില്‍ രാജന്‍ മകന്‍ രതീഷ് രാജന്‍ (33) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ കഴിഞ്ഞ ദിവസം മദ്യം വാങ്ങുന്നതിനായി ബീവറേജില്‍ എത്തുകയും ജീവനക്കാരോട് വിലകുറഞ്ഞ മദ്യം വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നിയാള്‍ വിലകുറഞ്ഞ മദ്യം ലഭിക്കാത്തതിനാല്‍ ജീവനക്കാരെ അസഭ്യം വിളിക്കുകയും, കൗണ്ടറിന്റെ മുന്നിലുള്ള ജനലിന്റെ ചില്ല് ഇടിച്ചു പൊട്ടിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷന്‍ എസ്.എച്ച്.ഓ കൃഷ്ണന്‍ പോറ്റി, എസ്.ഐ അബ്ദുള്‍ സമദ്, എ.എസ്.ഐ വിനോദ് വി.കെ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.