video
play-sharp-fill

ശമ്പള പരിഷ്കരണം: ‘സര്‍ക്കാർ അനുകൂലം: ഉദ്യോഗസ്ഥര്‍ കാലതാമസമുണ്ടാക്കുന്നു’; ബിവറേജസ് ജീവനക്കാര്‍ പണിമുടക്കിലേക്ക്

ശമ്പള പരിഷ്കരണം: ‘സര്‍ക്കാർ അനുകൂലം: ഉദ്യോഗസ്ഥര്‍ കാലതാമസമുണ്ടാക്കുന്നു’; ബിവറേജസ് ജീവനക്കാര്‍ പണിമുടക്കിലേക്ക്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പതിനൊന്നാം ശമ്പളപരിഷ്ക്കരണം കെഎസ്ബിസിയില്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച്‌ ജീവനക്കാര്‍ പണിമുടക്ക് സമരത്തിലേക്ക്.

തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത സംയുക്ത ട്രേഡ് യൂണിയൻ കോര്‍ഡിനേഷൻ യോഗത്തിലാണ് പണിമുടക്കിന്‍റെ കാര്യത്തില്‍ തീരുമാനമായത്. ഇതിന് മുന്നോടിയായി ജൂണ്‍ 20ന് സംയുക്ത ട്രേഡ് യൂണിയൻ കോര്‍ഡിനേഷന്‍റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിലേക്ക് ജീവനക്കാരുടെ മാര്‍ച്ചും ധര്‍ണയും നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്ബിസി മാനേജ്മെന്‍റ് 13ന് പണിമുടക്ക് നോട്ടീസ് നല്‍കും. ജൂണ്‍ 30ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തും. ജൂണ്‍ 15ന് മുമ്ബ് എല്ലാ ജില്ലകളിലും കെഎസ്ബിസി എംപ്ലോയീസ് സംയുക്ത സമരസമിതി യോഗം ചേരും.

സര്‍ക്കാര്‍ പൊതുമേഖലക്കും കെഎസ്ബിസി ജീവനക്കാര്‍ക്കും അനുകൂലമായ നയസമീപനം സ്വീകരിച്ചിട്ടും ഉദ്യോഗസ്ഥ തലത്തില്‍ സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ചു അനാവശ്യ കാലതാമസം വരുത്തി ശമ്പള പരിഷ്ക്കരണം നടപ്പിലാക്കാത്തതില്‍ സംയുക്ത ട്രേഡ് യൂണിയൻ കോര്‍ഡിനേഷൻ യോഗം പ്രതിഷേധിച്ചു.