video
play-sharp-fill
ബീവറേജസ് ഷോപ്പുകളുടെ മുൻപിൽ അന്യസംസ്ഥാന തൊഴിലാളികളെ വലവീശി പിടിക്കാൻ  എക്സൈസ് ഉദ്യോഗസ്ഥർ..! കുപ്പി സഹിതം പൊക്കിയാൽ ഭീമമായ തുക പിഴ..! അന്യസംസ്ഥാനക്കാർ കൂട്ടമായെത്തി കുപ്പി വാങ്ങിയാലും പ്രതിയാകുന്നത് ഒരാൾ മാത്രം; തടികേടാകാതിരിക്കാൻ ഒടുവിൽ പണം നൽകി മടങ്ങും…! നാട്ടിലെ നിയമ വശങ്ങളെക്കുറിച്ച് അറിയാതെ വലഞ്ഞ് അതിഥി തൊഴിലാളികൾ; ബോധവൽക്കരിക്കേണ്ടവർ ഒളിഞ്ഞ് നിന്ന് നിയമം നടപ്പിലാക്കുന്നു !

സ്വന്തം ലേഖകൻ

കോട്ടയം : ബീവറേജസ് ഷോപ്പുകളുടെ വാതുക്കൽ അന്യസംസ്ഥാന തൊഴിലാളികളെ വലവീശി പിടിക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ. കൂട്ടമായെത്തുന്ന തൊഴിലാളികളെ പിടികൂടി കള്ളക്കേസിൽ കുടുക്കി ഭീമമായ തുക പിഴ ഈടാക്കുകയാണ് ചില വിരുതന്മാർ.

അവധി ദിവസങ്ങളിലും ജോലി കഴിഞ്ഞുള്ള വിശ്രമ വേളകളിലുമാണ് അഥിതി തൊഴിലാളികൾ ബിവറേജസ് ഷോപ്പുകളിൽ കൂട്ടമായി എത്തുന്നത്. കൂട്ടമായി എത്തുന്ന ഇവർ ഏഴും എട്ടും പേർക്കായുള്ള ബിയർ കുപ്പികൾ ഒന്നിച്ചു വാങ്ങുന്നു.. ഇതുമായി താമസസ്ഥലങ്ങളിലേക്ക് പോകാൻ നിൽക്കുമ്പോഴാകും എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിവീഴുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിലാളികളെ കുപ്പി സഹിതം പൊക്കിയാൽ നേരെ ഓഫീസിലേക്ക്… ഇവിടെ എത്തി കുപ്പികൾ എല്ലാം ഒരാൾ വാങ്ങിയതാണെന്ന രീതിയിൽ കേസ് കെട്ടിച്ചമയ്ക്കും. തുടർന്ന് പിഴയെന്ന പേരിൽ ഭീമമായ തുകയും തൊഴിലാളികളിൽ നിന്ന് ഈടാക്കി കേസെടുക്കും.. നിക്കകള്ളിയില്ലാതെ വരുന്നതോടെ ഈ തുക നൽകും ജാമ്യമായി അന്യ സംസ്ഥാന തൊഴിലാളികൾ പോരാത്തതിനാൽ തൊഴിലുടമകളോ കോൺട്രാക്ടർമാരോ എക്സൈസ് ഓഫീസുകൾ കയറി ഇറങ്ങേണ്ട ഗതികേടിലാണ്

കോട്ടയത്തും ഏറ്റുമാനൂർ ഭാഗങ്ങളിലുമെല്ലാം ഇത്തരത്തിൽ ബീവറേജസ് ഷോപ്പുകൾക്ക് മുൻപിൽ എക്സൈസ് ഉദ്യോഗസ്ഥരെ കാണാം. അതിഥിത്തൊഴിലാളികൾ പരാതിപ്പെടാത്തത് കൊണ്ട് തന്നെ ഉദ്യോഗസ്ഥരുടെ വലവീശി പിടിക്കൽ തുടർന്നുകൊണ്ടേയിരിക്കുന്നു. നമ്മുടെ നാട്ടിലെ നിയമവശങ്ങളെ കുറിച്ച് കൂടുതൽ അറിയാത്ത അതിഥി തൊഴിലാളികൾക്ക് ഒന്നുകിൽ അളവിൽ കൂടുതൽ മദ്യം ബീവറേജസ് ഷോപ്പുകളിൽ നിന്ന് നൽകാതെയിരിക്കണം. അല്ലെങ്കിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവർക്ക് ബോധവൽക്കരണ ക്ലാസ് നടത്തണം. ഇത് രണ്ടും ചെയ്യാതെ തൊഴിലാളികളെ പിഴിഞ്ഞ് ജീവിക്കുകയാണ് എക്സൈസ് ഉദ്യോഗസ്ഥർ !!