
ചങ്ങനാശേരി ബീവറേജസ് ഔട്ട്‌ലെറ്റിലെ മോഷണം: സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം; പ്രതികള്‍ ബംഗാളികളെന്ന് സൂചന
സ്വന്തം ലേഖിക
ചങ്ങനാശേരി: ചങ്ങനാശേരി ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള ബീവറേജസ് ഔട്ട്‌ലെറ്റിലെ മോഷണത്തിനു പിന്നില്‍ ബംഗാളികളെന്ന് സൂചന.
കഴിഞ്ഞമാസം നാലിനു പുലര്‍ച്ചെയാണ് ബീവറേജസ് ഔട്ട്‌ലെറ്റിന്‍റെ ഷട്ടറിന്‍റെ പൂട്ടുപൊളിച്ച് പതിനായിരത്തിലേറെ രൂപയും അഞ്ചുകുപ്പി വിദേശമദ്യവും മോഷ്ടിക്കപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു.
തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ രണ്ടുപേര്‍ പൂട്ടുപൊളിച്ച് മോഷണം നടത്തുന്നതായുള്ള ദൃശ്യങ്ങള്‍ ലഭിച്ചത്.
തുടരന്വേഷണത്തിലാണ് ഇതരസംസ്ഥാനക്കാരാണ് മോഷണത്തിനു പിന്നിലെന്ന സൂചന ലഭിച്ചത്.
Third Eye News Live
0