video
play-sharp-fill

ബിവറേജസിലെ ക്യൂവില്‍ പത്തുവയസുള്ള പെണ്‍കുട്ടിയെ നിർത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്:അച്ഛന്റെ ന്യായീകരണം കേട്ടു ഞെട്ടി പോലീസ്

ബിവറേജസിലെ ക്യൂവില്‍ പത്തുവയസുള്ള പെണ്‍കുട്ടിയെ നിർത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്:അച്ഛന്റെ ന്യായീകരണം കേട്ടു ഞെട്ടി പോലീസ്

Spread the love

പാലക്കാട്‌:ബെവ്കോ ഔട്ട്‌ലെറ്റിലെ പ്രായപ്പോർത്തിയാകാത്ത പെൺകുട്ടി ക്യൂവില്‍ നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഇന്നലെ രാത്രി 8 മണിയോടെ നടന്ന സംഭവത്തിൽ, ബന്ധുവാണ് പെൺകുട്ടിയെ ക്യുവിൽ കൊണ്ടുനിർത്തിയെന്നുള്ള വിവരം തെറ്റാണെന്നും,പെണ്‍കുട്ടിയെ വരിയില്‍ നിർത്തിയത് അച്ഛനെന്നും പോലീസ് കണ്ടെത്തി. ക്യൂവിൽ ഉണ്ടായിരുന്നവർ പ്രശ്‌നമുണ്ടാക്കിയിട്ടും കൂടെയുണ്ടായിരുന്നയാള്‍ ക്യൂവില്‍ നിന്ന്പെണ്‍കുട്ടിയെ മാറ്റാൻ തയാറായില്ല.

പോലീസ് അന്വേഷണം ശക്തമാക്കിയപ്പോൾ, താൻ ഏറെ നാള്‍ വിദേശത്തായിരുന്നുവെന്നും വിഷു പ്രമാണിച്ചാണ് വീട്ടിലെത്തിയതെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. താൻ എവിടെ പോയാലും കുട്ടി ഒപ്പമുണ്ടാകുമെന്നും ഇന്നലെ പുറത്തേക്ക് സാധനങ്ങള്‍ വാങ്ങാൻഇറങ്ങിയപ്പോള്‍ കുട്ടി കൂടെ വന്നതാണെന്നും ഇതിനിടെയാണ് ബിവറേജില്‍ കയറിയതെന്നും പിതാവ് പോലീസിനോട് പറഞ്ഞു. കുട്ടി ഒറ്റക്കാകുമെന്ന് കരുതിയാണ് കൂടെകൂട്ടിയതെന്നും ഇയാൽ പറഞ്ഞു.പിതാവിനെ സ്റ്റേഷനിലക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് അച്ഛൻ വിവരങ്ങൾ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group