ടാങ്കര്‍ ലോറിയില്‍ നിന്നും ഇറങ്ങുന്നതിനിടെ പാതയോരത്തുള്ള കല്ലില്‍ തട്ടി ലോറിയുടെ പിന്‍ ചക്രത്തിനടിയില്‍പ്പെട്ടു; ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരന് ദാരുണാന്ത്യം

Spread the love

തുറവൂര്‍: ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ മരിച്ചു. തുറവൂര്‍ വളമംഗലം നന്ദനത്തില്‍ പരേതനായ മേനോവീട്ടില്‍ വാസുദേവന്‍ പിള്ളയുടെ മകന്‍ രജിത്ത് കുമാര്‍ (47) ആണ് മരിച്ചത്.

ദേശീയപാതയില്‍ പുത്തന്‍ചന്തയ്ക്കു സമീപം വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. കേരളാ സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ വെയര്‍ഹൗസ് പേട്ട, തൃപ്പൂണിത്തറയില്‍ നിന്ന്‌ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ടാങ്കര്‍ ലോറിയില്‍ മടങ്ങുന്നതിനിടെയായിരുന്നു അപകടം.

ടാങ്കര്‍ ലോറിയില്‍ നിന്നും ഇറങ്ങുന്നതിനിടെ പാതയോരത്തുള്ള കല്ലില്‍ തട്ടി ലോറിയുടെ പിന്‍ ചക്രത്തിനിടയില്‍പ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോറിയുടെ പിന്‍ ചക്രം ദേഹത്ത് കൂടി കയറിയിറങ്ങി രജിത്ത് തല്‍ക്ഷണം മരിക്കുകയായിരുന്നു. സംസ്‌കാരം നടത്തി.

ഭാര്യ : ദീപ്തി മക്കള്‍: നിത്യാ രജിത്ത്, നന്ദന.