
കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്നതിന് ബീവറേജസ് കോര്‍പ്പറേഷന്റെ പ്രായശ്ചിത്തം ! ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കായി സിഎസ്‌ആര്‍ ഫണ്ടില്‍ നിന്ന് 25 ശതമാനം തുക ; കുടുംബസമേതം എത്താവുന്ന ഇടമാക്കി കള്ളുഷാപ്പുകളെ മാറ്റുക ലക്ഷ്യം
കോട്ടയം: കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്നതിന് ബീവറേജസ് കോര്‍പ്പറേഷന്‍ പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുന്നു! സര്‍ക്കാരിന്‌റെ ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കായി കോര്‍പ്പറേഷന്‍ തങ്ങളുടെ സിഎസ്‌ആര്‍ ഫണ്ടില്‍ നിന്ന് 25 ശതമാനം തുക നല്‍കും.
എക്‌സൈസ് മന്ത്രി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഈ വര്‍ഷത്തെ ലഹരിവിരുദ്ധ പരിപാടികളും ഇതോടൊപ്പം മന്ത്രി പ്രഖ്യാപിച്ചു. അതേ നാവുകൊണ്ട്, സംസ്ഥാനത്തെ കള്ള് ഷാപ്പുകളോട് അനുബന്ധിച്ച് ഭക്ഷണശാലകള്‍ ആരംഭിച്ച് കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി. കുടുംബസമേതം എത്താവുന്ന ഇടമാക്കി കള്ളുഷാപ്പുകളെ മാറ്റുകയാണത്രെ ലക്ഷ്യം!
കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ബിവറേജസ് കോര്‍പ്പറേഷന്‍ വഴി കേരളത്തില്‍ വിറ്റത് 228.60 ലക്ഷം കെയ്‌സ് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും 101.81 ലക്ഷം കെയ്‌സ് ബിയറുമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബിയര്‍ വില്പന കുറഞ്ഞപ്പോള്‍ വിദേശമദ്യ വില്പന വന്‍തോതില്‍ കൂടി. മദ്യപന്‍മാര്‍ പടിപടിയായി പുരോഗമിക്കുന്നുണ്ടെന്ന് ചുരുക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
