
സ്റ്റോക്കില്‍ ചെറിയ വ്യത്യാസം; സംശയം തോന്നി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ കണ്ടത് മുണ്ടിന്റെ കുത്തില്‍ രണ്ട് കുപ്പികള്‍ വീതം തിരുകിക്കൊണ്ട് പോകുന്ന യുവാവിനെ; ഒടുവില്‍ മദ്യ കള്ളനെ കൈയ്യോടെ പിടികൂടി
തൃശൂര്‍: മാപ്രാണം നെടുമ്പാള്‍ കോന്തിപുലം ബീവറേജില്‍ നിന്ന് മദ്യം മോഷ്ടിച്ച് കടത്തിക്കൊണ്ടു പോയിരുന്നയാള്‍ പിടിയിലായി.
രാപ്പാള്‍ പള്ളം സ്വദേശി പുതുപ്പള്ളി വീട്ടില്‍ പ്രവീണ്‍ (37) ആണ് പിടിയിലായത്.
കുറച്ചുദിവസങ്ങളായി മദ്യത്തിനിടെ സ്റ്റോക്കില്‍ വ്യത്യാസം വരുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിപ്പോഴാണ് സംഗതി പിടികിട്ടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറച്ചു ദിവസങ്ങളായി ഒരു യുവാവ് ബീവറേജിലെത്തി പ്രീമിയം ഷോപ്പില്‍ നിന്നും മദ്യം മോഷ്ടിച്ച് അരയില്‍ തിരുകി കൊണ്ട് പോകുന്ന കാഴ്ചയാണ് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്.
രണ്ട് മദ്യക്കുപ്പികള്‍ വീതമാണ് ഓരോ ദിവസവും യുവാവ് കടത്തിയിരുന്നത്. പിങ്ക് വോഡ്ക , മാജിക്ക് മൊമന്‍റ്സ് തുടങ്ങിയ ബ്രാൻഡിലുള്ള മദ്യമാണ് പ്രധാനമായും മോഷ്ടിച്ച് കൊണ്ടുപോയിരുന്നത്.
ഇതിനിടയില്‍ ചൊവ്വാഴ്ച്ച രാത്രിയോടെ യുവാവ് വീണ്ടും മോഷണത്തിനായി ഷോപ്പില്‍ എത്തുകയായിരുന്നു. ഇത്തവണ മോഷണം ജീവനക്കാർ കയ്യോടെ പിടികൂടി വിവരം പോലീസിനെ വിളിച്ച് അറിയിക്കുകായും ചെയ്തു.
ദിവസങ്ങള്‍ക്കുള്ളില്‍ 15, 500 രൂപയുടെ മദ്യമാണ് ഇയാള്‍ ഇവിടെ നിന്നും കടത്തിക്കൊണ്ടുപോയത്. പുതുക്കാട് പോലീസ് സംഭവത്തില്‍ കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ ബിവറേജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.