video
play-sharp-fill

‘അച്ഛനെതിരെ കേസെടുക്കും’; മദ്യം വാങ്ങാൻ ബെവ്കോയില്‍ മകളെ ക്യൂവില്‍ നിര്‍ത്തിയ സംഭവത്തില്‍ നടപടിയെന്ന് പൊലീസ്

‘അച്ഛനെതിരെ കേസെടുക്കും’; മദ്യം വാങ്ങാൻ ബെവ്കോയില്‍ മകളെ ക്യൂവില്‍ നിര്‍ത്തിയ സംഭവത്തില്‍ നടപടിയെന്ന് പൊലീസ്

Spread the love

പാലക്കാട്: പാലക്കാട് തൃത്താല ബെവ്കോ ഔട്ട്ലെറ്റില്‍ മദ്യം വാങ്ങാൻ മകളെ കൊണ്ടുവന്ന സംഭവത്തില്‍ അച്ഛനെതിരെ കേസെടുക്കുമെന്ന് പൊലീസ്.

ദൃശ്യം കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഞാങ്ങാട്ടിരി സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം തൃത്താല സ്റ്റേഷനിലെത്തിയ അച്ഛൻറെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി.

ബാലാവകാശ നിയമ പ്രകാരം കേസെടുക്കുമെന്നാണ് സൂചന. അതേസമയം അച്ഛനെതിരെ ബാലാവകാശ കമ്മിഷനില്‍ പരാതി നല്‍കാനൊരുങ്ങി നാട്ടുകാ൪. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് കരിമ്ബനക്കടവിലെ ബെവ്കോ പ്രീമിയം ഔട്ട്ലെറ്റില്‍ മദ്യം വാങ്ങാനെത്തിയപ്പോള്‍ ഒപ്പം പത്തു വയസുകാരിയായ മകളെയും വരിനി൪ത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യം വാങ്ങാനായി ക്യൂവില്‍ നില്‍ക്കുകയായിരുന്നവ൪ പകർത്തിയ ദൃശ്യം പ്രചരിച്ചതോടെയാണ് പൊലീസ് നടപടി.