ബെവ്കോ ജീവനക്കാരെ മർദ്ദിച്ചു ; സോഡാ കുപ്പി കൊണ്ട് തലക്കടിച്ചു, വനിതാ ജീവനക്കാരിയെ ചവിട്ടി വീഴ്ത്തി

Spread the love

കണ്ണൂർ : ബെവ്റിജസ് കോര്‍പറേഷൻ ജീവനക്കാര്‍ക്ക് നേരെ കണ്ണൂരില്‍ ആക്രമണം. കണ്ണൂര്‍ നഗരത്തിലെ പാറക്കണ്ടി ബെവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരായ സുബീഷ്, വത്സല എന്നിവർക്ക് നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്.

ബെവ്കോ ജീവനക്കാരൻ്റെ തലയില്‍ സോഡ കുപ്പി കൊണ്ട് അടിച്ച്‌ പരിക്കേല്‍പ്പിച്ചു. വനിതാ ജീവനക്കാരിയെ ചവിട്ടി വീഴ്ത്തിയെന്നും പരാതിയുണ്ട്.

മദ്യം വാങ്ങാൻ വരി നില്‍ക്കാത്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്. കടയടച്ച്‌ മടങ്ങാനിരിക്കെയാണ് രണ്ട് പേർ ആക്രമിച്ചത്. അക്രമികള്‍ 2 പേരെയും കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group