ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് വിദേശ മദ്യഷോപ്പ് സ്ഥാപിക്കില്ല ; മനുഷ്യാവകാശ കമ്മീഷന് ഉറപ്പുനല്‍കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ

Spread the love

തിരുവനന്തപുരം : ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് വിദേശ മദ്യഷോപ്പ് സ്ഥാപിക്കില്ലെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷന് ഉറപ്പുനല്‍കി.

video
play-sharp-fill

വർക്കല മണമ്ബൂർ വലിയവിളയില്‍ ബെവ്‌കോ സ്ഥാപിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

കല്ലമ്ബലം വിദേശമദ്യഷാപ്പ് വലിയവിളയില്‍ മാറ്റിസ്ഥാപിക്കാനാണ് തീരുമാനിച്ചതെന്നും പൊതുജനങ്ങളുടെ പ്രക്ഷോഭം നടക്കുന്നതിനാല്‍ തീരുമാനം മാറ്റിയെന്നും റിപ്പോർട്ടില്‍ പറഞ്ഞു. വലിയവിള ദേശം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് കുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group