കേരളത്തിലെ ഈ സ്ഥലങ്ങളില്‍ ഇനി മദ്യശാലകള്‍ ഉണ്ടാകില്ല…! ജനവാസമേഖലയില്‍ വിദേശമദ്യഷാപ്പ് സ്ഥാപിക്കില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ബെവ്കോയുടെ ഉറപ്പ്

Spread the love

തിരുവനന്തപുരം: ജനവാസമേഖലയില്‍ വിദേശമദ്യഷാപ്പ് സ്ഥാപിക്കില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ബെവ്കോയുടെ ഉറപ്പ്.

video
play-sharp-fill

വര്‍ക്കല മണമ്പൂര്‍ വലിയവിളയില്‍ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലത്ത് വിദേശ മദ്യഷോപ്പ് സ്ഥാപിക്കില്ലെന്ന് ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷന് ഉറപ്പുനല്‍കി.

ഭാവിയില്‍ അപേക്ഷ പരിഗണിക്കുകയാണെങ്കില്‍ പരാതിക്കാര്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കി അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച ശേഷം മാത്രം തീരുമാനമെടുക്കണമെന്ന് കമ്മീഷന്‍
ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് തിരുവനന്തപുരം ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയവിളയില്‍ ബവ്കോ സ്ഥാപിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.