
ബെവ്‌കോയില്‍ കുപ്പിയെടുക്കാൻ പോകുന്നവരുടെ ശ്രദ്ധയ്‌ക്ക്! പുതിയ മാറ്റം ഉടൻ; മദ്യമോഷണം തടയാൻ പുതിയ പരിഷ്‌കാരവുമായി ബെവ്‌ക്കോ; കുപ്പികളില്‍ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ലോക്ക് ഘടിപ്പിക്കാൻ നീക്കം
തിരുവനന്തപുരം: മദ്യമോഷണം തടയാൻ പുതിയ പരിഷ്‌കാരവുമായി ബെവ്‌ക്കോ.
കുപ്പികളില്‍ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ലോക്ക് ഘടിപ്പിക്കാനാണ് നീക്കം. കുപ്പികള്‍ ഈ ലോക്കിട്ട് പൂട്ടിയാകും ഷെല്‍ഫില്‍ സൂക്ഷിക്കുക. ജീവനക്കാർ ലോക്ക് മാറ്റിയ ശേഷം ആവശ്യക്കാർക്ക് കുപ്പി നല്‍കും. ഈ ലോക്ക് നീക്കാതെ കുപ്പിയുമായി ആരെങ്കിലും കടക്കാൻ ശ്രമിച്ചാല്‍ പുറത്തേക്കുള്ള വാതിലില്‍ സ്ഥാപിച്ചിട്ടുള്ള സെൻസർ ശബ്‌ദമുണ്ടാക്കും.
1000 രൂപയ്‌ക്ക് മുകളില്‍ വിലവരുന്ന മദ്യക്കുപ്പികളിലാണ് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്‌ഐഡി) ലോക്ക് ഘടിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന തിരുവനന്തപുരം പവർഹൗസ് ഔട്ട്‌ലെറ്റിലാണ് ആദ്യ പരീക്ഷണം നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ നിന്ന് അറുപതിനായിരം രൂപയുടെ മദ്യം മോഷണം പോയിരുന്നു.
ഒരു മാസത്തിന് ശേഷം എല്ലാ പ്രീമിയം ഔട്ട്‌ലറ്റുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും എന്നും സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.
പൊലീസില്‍ ലഭിച്ച പരാതികളുടെ കണക്കെടുത്താല്‍ ബെവ്‌ക്കോയില്‍ നിന്ന് നാല് ലക്ഷം രൂപയുടെ മദ്യമാണ് നഷ്‌ടപ്പെട്ടത്. വ്യാജ മദ്യം വില്‍ക്കുന്നത് തടയാനായി ഏപ്രില്‍ മുതല്‍ കുപ്പികളില്‍ ക്യൂ ആർ കോഡ് സ്ഥാപിക്കുന്നതിലും തീരുമാനമായി.