പുതിയ ബെവ്ക്കോ ഔട്ട്ലെറ്റിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു; പ്രായപൂർത്തിയാകാത്ത 3 പേർ പിടിയിൽ

Spread the love

മലപ്പുറം: പൊന്നാനിയിൽ പുതിയ ബെവ്ക്കോ ഔട്ട്ലെറ്റിനു നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പിടിയിൽ. ചമ്രവട്ടം ജങ്ഷനിൽ ഉണ്ടായിരുന്ന ബെവ്ക്കോ ഔട്ട്ലെറ്റ് പുഴമ്പ്രത്തേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ ജനകീയ പ്രതിഷേധം തുടരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രിയാണ് മൂന്ന് അം​ഗ സംഘം പെട്രോൾ ബോബ് എറിഞ്ഞത്. മുൻവശത്തെ ചില്ലുകൾ ആക്രമണത്തിൽ തകർന്നു. സിസിടിവി കാമറകളും നശിപ്പിക്കപ്പെട്ട നിലയിലാണ്.

ബെവ്ക്കോ മാനേജരുടെ പരാതിയിൽ പൊന്നാനി പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പരിസരത്തെ താമസക്കാരായ പ്രായപൂർത്തിയാകാത്ത മൂന്ന് പേരാണ് കൃത്യം നടത്തിയതെന്നു കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group