
തിരുവനന്തപുരം: മദ്യകമ്ബനികളുടെ ആവശ്യത്തിന് വഴങ്ങി സർക്കാർ. കേരളത്തില്‍ ഇന്ന് മുതല്‍ മദ്യവില കൂടും. സ്പിരിറ്റ് വില വർധിപ്പിച്ചതിനാല്‍ മദ്യവില കൂട്ടണമെന്ന് കമ്ബനികള്‍ ആവശ്യപ്പെട്ടിരുന്നു.
62 കമ്ബനികളുടെ 341 ബ്രാൻഡുകള്‍ക്കാണ് വില കൂടുന്നത്. പുതുക്കിയ വിലവിവരപ്പട്ടിക ബെവ്കോ പുറത്തിറക്കി.
പത്ത് രൂപ മുതല്‍ അമ്ബത് രൂപ വരെയാണ് വിവിധ ബ്രാൻഡുകള്‍ക്ക് കൂടുന്നത്. മദ്യത്തിൻ്റെ ഉല്പാദനത്തിന് ചെലവ് കൂടിയെന്ന മദ്യക്കമ്ബനികളുടെ ആവശ്യം ന്യായമാണെന്ന് അംഗീകരിച്ചു കൊണ്ടാണ്ട് വർദ്ധനവിന് സർക്കാർ പച്ചക്കൊടി നല്‍കിയത്. കമ്ബനികളുടെ ആവശ്യം കണക്കിലെടുത്തും അവരുമായി ചർച്ച നടത്തിയുമാണ് പുതിയ വില നിശ്ചയിച്ചതെന്ന് ബെവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2023ലാണ് ഇതിന് മുമ്ബ് കേരളത്തില്‍ മദ്യവില കൂട്ടിയത്. 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും 1000ത്തിന് മുകളില്‍ 40 രൂപയുമാണ് വർധിപ്പിച്ചത്. 2022 നവംബറില്‍ മദ്യത്തിന്റെ വില്പന നികുതി നാല് ശതമാനം വർധിപ്പിച്ചിരുന്നു. 2023-24ലെ ബജറ്റില്‍ സെസും ഏർപ്പെടുത്തിയിരുന്നു. ഇതോടെ മദ്യവില കുത്തനെ ഉയര്‍ന്നിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് മദ്യ കമ്ബനികള്‍ക്ക് വേണ്ടി വീണ്ടും വില വർധിപ്പിച്ചിരിക്കുന്നത്.
തമ്മിലുള്ള ‘റേറ്റ് കോണ്‍ട്രാക്ട്’ അനുസരിച്ചാണ് സാധാരണ കേരളത്തില്‍ മദ്യവില നിശ്ചയിക്കുന്നത്. ഓരോ വർഷവും വില കൂട്ടണമെന്ന് കമ്ബനികള്‍ ആവശ്യപ്പെടാറുണ്ട്. ചില വർഷങ്ങളില്‍ സർക്കാർ അത് അംഗീകരിച്ച് നല്‍കുകയാണ് പതിവ്. എന്നാല്‍ ചുരുക്കം ചില ബ്രാൻഡുള്‍ നിലവില്‍ വില കുറച്ചിട്ടുമുണ്ട്. ഇതിൻ്റെ ഭാഗമായി കുറയാറുമുണ്ട്. പഴയ വിലയില്‍ തന്നെ തുടരുന്ന ചില ബ്രാൻഡുകളുമുണ്ടെന്ന് ബെവ്കോ അധികൃതകർ പറഞ്ഞു.



