video
play-sharp-fill

മദ്യം നിങ്ങളുടെ വീട്ടിൽ എത്തും…! ബെവ്‌കോ ഹോം ഡെലിവറിയ്ക്ക് അടുത്തയാഴ്ച തുടക്കമാകും ; ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക പ്രീമിയം ബ്രാൻഡുകൾ

മദ്യം നിങ്ങളുടെ വീട്ടിൽ എത്തും…! ബെവ്‌കോ ഹോം ഡെലിവറിയ്ക്ക് അടുത്തയാഴ്ച തുടക്കമാകും ; ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക പ്രീമിയം ബ്രാൻഡുകൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബിറവറേജുകൾ അടച്ചിരുന്നു. ഈ സാഹചര്യത്തിൽ ആവശ്യക്കാർക്ക് മദ്യം വീട്ടിലെത്തിക്കാനുള്ള ബെവ്‌കോയുടെ ഹോം ഡെലിവറിയ്ക്ക് അടുത്തയാഴ്ച തുടക്കമാകും.

ആദ്യഘട്ടമെന്നോണം തിരുവനന്തപുരത്തും എറണാകുളത്തുമായിരിക്കും പദ്ധതി നടപ്പിലാക്കുക. അതോടൊപ്പം ആവശ്യക്കാർക്ക് മദ്യം ബെവ്‌കോ തന്നെ വീട്ടിലെത്തിക്കുമോ അതോ സ്വകാര്യ സേവന കമ്പനികളെ ആശ്രയിക്കണമോ എന്ന കാര്യത്തിലും ഉടൻ തീരുമാനമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുമായി ബന്ധപ്പെട്ടുള്ള വിശദ റിപ്പോർട്ട് ഈ ആഴ്ച തന്നെ സർക്കാരിനു കൈമാറിയേക്കും. കോവിഡ് രണ്ടാംവരവ് കടുത്തതോടെയാണ് ഹോം ഡെലിവറിയുടെ സാധ്യതകൾ ബിറവേറജസ് കോർപ്പറേഷൻ പരിശോധിച്ചത്.

പ്രീമിയം ബ്രാൻഡുകളായിരിക്കും ആദ്യഘട്ടത്തിൽ ഹോം ഡെലിവറിയിൽ ഉണ്ടാവുക. ഹോം ഡെലിവറിയ്ക്ക് പ്രത്യേക സർവീസ് ചാർജുണ്ടായിരിക്കും. എത്ര രൂപ എന്ന കാര്യം ഇതിന്റെ ചെലവു കൂടി കണക്കാക്കിയായിരിക്കും തീരുമാനിക്കുക.

ഹോം ഡെലിവറിയുടെ സാധ്യതകൾ പഠിച്ച് റിപ്പോർട്ട് നൽകാനായി ബവ്‌കോ എം.ഡി യോഗേഷ് ഗുപ്ത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു ശേഷം സർക്കാരിനു ശുപാർശ നൽകും. എന്നാൽ ബവ്ക്യൂ ആപ് തിരിച്ചുകൊണ്ടു വരേണ്ടെന്നാണ് നിലവിൽ തീരുമാനം.

ഹോം ഡെലിവറി വന്നാൽ ബവ്ക്യൂവിനു സമാനമായ ആപ് കൊണ്ടു വന്നേക്കും. നേരത്തെ ലോക്ക്ഡൗൺ സമയത്ത് ഔട്ട്‌ലറ്റുകൾ അടഞ്ഞുകിടന്നപ്പോൾ മദ്യാസക്തി കൂടുതലുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം ഹോം ഡെലിവറി നടത്താനുള്ള ആലോചനയുണ്ടായിരുന്നു. എന്നാൽ അത് നടന്നിരുന്നില്ല.