നോട്ടുമായി ചെന്നാല്‍ ഇനി മദ്യം കിട്ടില്ല; പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പന യുപിഐ, കാർഡ് പേയ്മെന്റ് എന്നിവ വഴി മാത്രം: തിങ്കളാഴ്‌ച മുതല്‍ ബെവ്‌കോയില്‍ പുതിയ മാറ്റങ്ങള്‍

Spread the love

തിരുവനന്തപുരം: തിങ്കളാഴ്‌ച മുതല്‍ പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പന യുപിഐ, കാർഡ് പേയ്മെന്റ് എന്നിവ വഴി ആക്കാൻ ബെവ്കോയുടെ തീരുമാനം.

video
play-sharp-fill

മാർച്ച്‌ 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂർണമായും ക്യാഷ്‌ലെസ് പേയ്‌മെന്റുകളിലൂടെ മാത്രമേ മദ്യവില്‍പന പാടുള്ളൂവെന്നാണ് എംഡി ഹർഷിത അട്ടല്ലൂരിയുടെ നിർദേശം. ഇതുസംബന്ധിച്ച്‌ ഹിന്ദിയുലുള്‍പ്പെടെ നോട്ടീസുകള്‍ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ പ്രദർശിപ്പിച്ചിട്ടുണ്ട്.

റൻസി കെെമാറ്റം ഒഴിവാക്കുന്നതിലൂടെ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും കൃത്യമായ ഇടപാട് രേഖകള്‍ ഉറപ്പാക്കാനും സാധിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീരുമാനത്തില്‍ ജീവനക്കാരുടെ സംഘടനകള്‍ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു. സാങ്കേതിക തകരാറുകള്‍, നെറ്റ്‌വർക്ക് പ്രശ്നങ്ങള്‍, കാർഡ്/ യുപിഐ പേയ്മെന്റുകളോട് പരിചയില്ലാത്ത ഉപഭോക്താക്കള്‍ എന്നിവ മൂലം കൗണ്ടറുകളില്‍ തർക്ക സാദ്ധ്യത വർദ്ധിക്കുമെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.