ബെവ്‌കോ പ്രീമിയം ഔട്ട്ലെറ്റുകളില്‍ ക്യാഷ്‌ലെസ് സംവിധാനം നിര്‍ബന്ധമാക്കിയ തീരുമാനം പിൻവലിച്ചു; ഇന്നു മുതൽ പണമിടപാടും നടത്താം 

Spread the love

തിരുവനന്തപുരം: ബെവ്‌കോ പ്രീമിയം ഔട്ട്ലെറ്റുകളില്‍ ക്യാഷ്‌ലെസ് സംവിധാനം നിര്‍ബന്ധമാക്കിയ തീരുമാനം പിൻവലിച്ചു. ഇന്ന് മുതല്‍ ഡിജിറ്റലിനൊപ്പം പണമിടപാടുകളും അനുവദിക്കും.

video
play-sharp-fill

മാര്‍ച്ച്‌ 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ഡിജിറ്റല്‍ പേയ്‌മെന്റ് വഴിയേ മാത്രം മദ്യവില്‍പന നടത്തണമെന്നായിരുന്നു എംഡി ഹര്‍ഷിത അട്ടലൂരിയുടെ നിര്‍ദേശം. ഇത് കര്‍ശനമായി നടപ്പാക്കാനും അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ക്യാഷ് ഇടപാടുകള്‍ ഒഴിവാക്കുന്നതിലൂടെ മദ്യവിതരണ സമയം ലാഭിക്കുക, തിരക്ക് കുറയ്ക്കുക, ഇടപാട് രേഖകള്‍ കൂടുതല്‍ സുതാര്യമാക്കുക എന്നിവയാണ് ലക്ഷ്യമിട്ടത്. എന്നാല്‍ പൂര്‍ണമായും ഡിജിറ്റലിലേക്ക് മാറുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും, ഉപഭോക്താക്കളും ജീവനക്കാരും തമ്മില്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം ആശങ്കകള്‍ക്കിടയിലാണ് ഡിജിറ്റല്‍ പേയ്‌മെന്റ് മാത്രം നിര്‍ബന്ധമാക്കിയ ഉത്തരവ് ബെവ്‌കോ പിൻവലിച്ചത്.