ആവശ്യത്തിന് ജീവനക്കാരില്ല; മദ്ധ്യകേരളത്തിലെ ബെവ്‌കോയുടെ വിദേശമദ്യ വില്പനശാലകളുടെ പ്രവർത്തനം അവതാളത്തിൽ; ബെവ്‌കോയുടെ കൗണ്ടറുകള്‍ അടച്ചുപൂട്ടുന്നു; ഇങ്ങനെ പോയാല്‍ മദ്യം കിട്ടാതാകും….!

ആവശ്യത്തിന് ജീവനക്കാരില്ല; മദ്ധ്യകേരളത്തിലെ ബെവ്‌കോയുടെ വിദേശമദ്യ വില്പനശാലകളുടെ പ്രവർത്തനം അവതാളത്തിൽ; ബെവ്‌കോയുടെ കൗണ്ടറുകള്‍ അടച്ചുപൂട്ടുന്നു; ഇങ്ങനെ പോയാല്‍ മദ്യം കിട്ടാതാകും….!

കൊച്ചി: ജീവനക്കാർ ആവശ്യത്തിനില്ലാത്തത് മദ്ധ്യകേരളത്തിലെ ബെവ്‌കോയുടെ വിദേശമദ്യ വില്പനശാലകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു.

ജീവനക്കാരുടെ കുറവുമൂലം പല ഷോപ്പുകളിലെയും കൗണ്ടറുകള്‍ അടച്ചുപൂട്ടി. ജൂണ്‍ ആദ്യവാരം പുതിയ നിയമനങ്ങള്‍ നടത്തുന്നതുവരെ സ്ഥിതി തുടരുമെന്നാണ് സൂചനകള്‍.

പെരുമ്പാവൂർ, മൂവാറ്റുപുഴ, പട്ടിമറ്റം തുടങ്ങിയ വില്പനശാലകളില്‍ കൗണ്ടർ എണ്ണം കുറച്ചാണ് പ്രവർത്തിപ്പിക്കുന്നത്. ബെവ്കോയുടെ സെൻട്രല്‍ സോണ്‍ റീജണല്‍ മാനേജറുടെ കീഴില്‍ 500 ഓളം ജീവനക്കാരാണ് 44 വില്പനശാലകളുടെ പ്രവത്തനത്തിനു വേണ്ടത്. 200 ഓളം പേരുടെ കുറവുണ്ടെന്ന് ജീവനക്കാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെയർഹൗസുകളില്‍ ലേബലിംഗ് ഉള്‍പ്പെടെ ജോലികള്‍ ചെയ്യുന്നതിനും ആവശ്യത്തിന് ജീവനക്കാരില്ല. 60 ജീവനക്കാർ വേണ്ടിടത്ത് 28 പേരാണുള്ളത്.

ബെവ്‌കൊയില്‍ സ്റ്റാഫ് പാറ്റേണ്‍ ഭാഗികമായാണ് നടപ്പാക്കിയത്. വില്പനശാലകളില്‍ ജീവനക്കാരുടെ കൃത്യത നിർണയിച്ച്‌ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജീവനക്കാർ പറയുന്നു. നിയമനങ്ങള്‍ പി.എസ്.സി വഴിയായതോടെ ജീവനക്കാർ സൗകര്യപ്രദമായ സ്ഥലത്ത് ജോലി ചെയ്യാനാണ് താല്പര്യപ്പെടുന്നത്.

വില്പനശാലകളുടെ ചുമതല വഹിക്കേണ്ട സീനിയർ അസിസ്റ്റന്റുമാർ സ്വാധീനമുപയോഗിച്ച്‌ മാറിപ്പോയതും പരിചയക്കുറവുള്ള എല്‍.ഡി ക്ളർക്കുമാരും ഓഫീസ് അസിസ്റ്റന്റുമാരും ചുമതല വഹിക്കുന്നതും നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താല്‍ക്കാലിക നിയമനം നടത്താത്തതു മൂലം നിരവധിപേർക്ക് അവസരം അവസരം നഷ്ടപ്പെടുകയുമാണ്.