പുതിയ സര്‍ക്കാര്‍ ബ്രാൻഡ് ബ്രാൻഡിക്ക് പേരും ലോഗോയും വേണം…! പതിനായിരം രൂപ സമ്മാനം പ്രഖ്യാപിച്ച്‌ ബെവ്‌കോ

Spread the love

തിരുവനന്തപുരം: പുതിയ സർക്കാർ ബ്രാൻഡ് ബ്രാൻഡിക്ക് പേര് നിർദ്ദേശിക്കുവാൻ ജനങ്ങൾക്ക് അവസരമൊരുക്കി ബെവ്കോ.ബെവ്‌കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് പതിനായിരം രൂപ സമ്മാനം നല്‍കുമെന്ന് ബെവ്‌കോ മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

video
play-sharp-fill

പാലക്കാട് ഡിസ്റ്റിലറിയില്‍ നിന്നാണ് സർക്കാർ മേല്‍നോട്ടത്തില്‍ പുതിയ ബ്രാൻഡി ഉല്‍പ്പാദിപ്പിക്കുന്നത്. ഈ പുതിയ ബ്രാൻഡിക്ക് അനിയോജ്യമായ പേരും ലോഗോയുമാണ് ബെവ്‌കോ തേടുന്നത്. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങളില്‍ നിന്ന് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കും.

താല്‍പ്പര്യമുള്ളവർക്ക് ജനുവരി 7-നകം തങ്ങളുടെ നിർദ്ദേശങ്ങള്‍ ബെവ്‌കോയ്ക്ക് സമർപ്പിക്കാവുന്നതാണ്. ലോഗോ ഡിസൈൻ ചെയ്യുന്നവർക്കും പേര് നിർദ്ദേശിക്കുന്നവർക്കും ഒരേപോലെ ഈ മത്സരത്തില്‍ പങ്കെടുക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group