രണ്ടാഴ്ച കൊണ്ട് ബെവ്‌കോയില്‍ തിരിച്ചെത്തിയത് 1,33,417 പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍; 3,097 കിലോഗ്രാം കുപ്പികള്‍ ഏറ്റെടുത്ത് ക്ലീന്‍ കേരള കമ്പനി

Spread the love

പൊന്നാനി: രണ്ടാഴ്ച കൊണ്ട് ബെവ്കോ വില്പനശാലകളില്‍ തിരികെ ലഭിച്ചത് 1,33,417 പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍.

video
play-sharp-fill

തിരുവനന്തപുരത്ത് 74,448 (1640 കിലോഗ്രാം) എണ്ണവും കണ്ണൂരില്‍ 58,969 (1475.70) എണ്ണവുമാണ് തിരികെ ലഭിച്ചത്.

3,097 കിലോഗ്രാം പ്ലാസ്റ്റിക് കുപ്പികള്‍ രണ്ടു ജില്ലകളില്‍ നിന്നായി ക്ലീന്‍ കേരള കമ്പനി ഏറ്റെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിന്റെ ഭാഗമായി രണ്ടാഴ്ച മുന്‍പാണ് പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചെടുക്കാന്‍ ബെവ്കോ തുടങ്ങിയത്.

ഇവ തിരിച്ചുനല്‍കുന്ന ഉപഭോക്താക്കള്‍ക്ക് 20 രൂപ വീതം ലഭിക്കുന്ന പദ്ധതി തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ 10 വീതം ബെവ്‌കോ വില്പനശാലകളിലാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കിയത്.