play-sharp-fill
ബാർ ലൈസൻസ് യഥേഷ്ടം, ഈ വർഷം പുതിയതായി 23 ബാറുകൾക്കു കൂടി അനുവദിച്ചതോടെ ആകെ ബാറുകളുടെ എണ്ണം 718; കഴിഞ്ഞ സാമ്പത്തിക വർഷം 13212 കോടി രൂപ സർക്കാരിന് നൽകിയ ബവ്കോയ്ക്ക് അവഗണന, പുതിയ ഔട്‌ലെറ്റുകൾ തുറന്നില്ല

ബാർ ലൈസൻസ് യഥേഷ്ടം, ഈ വർഷം പുതിയതായി 23 ബാറുകൾക്കു കൂടി അനുവദിച്ചതോടെ ആകെ ബാറുകളുടെ എണ്ണം 718; കഴിഞ്ഞ സാമ്പത്തിക വർഷം 13212 കോടി രൂപ സർക്കാരിന് നൽകിയ ബവ്കോയ്ക്ക് അവഗണന, പുതിയ ഔട്‌ലെറ്റുകൾ തുറന്നില്ല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് യഥേഷ്ടം ബാറുകൾക്ക് അനുമതി നൽകി സർക്കാർ. ഈ വർഷം പുതിയതായി 23 ബാറുകൾക്കു കൂടി ലൈസൻസ് അനുവദിച്ചതോടെ ആകെ ബാറുകളുടെ എണ്ണം 718 ആയി. എന്നാൽ ബവ്റിജസ് ഔട്‌ലെറ്റിൽ അപരിഷ്കൃതമായ നിലയ്ക്കുള്ള തിരക്കാണെന്നു ഹൈക്കോടതി വിമർശിച്ചിട്ടും ഈ വർഷം ഒന്നു പോലും പുതിയതായി തുറന്നില്ല.

മേയിൽ പുതിയ ബവ്കോ ഔട്‌ലെറ്റുകൾ തുടങ്ങാൻ തീരുമാനിച്ചശേഷമാണ് 20 പുതിയ ബാർ ലൈസൻസ് അനുവദിച്ചത്. യുഡിഎഫ് കാലത്തു പൂട്ടിപ്പോയവയിൽ, അപേക്ഷിച്ച ബാറുകൾക്കെല്ലാം ലൈസൻസ് നൽകിയെങ്കിൽ അതേ നയത്തിന്റെ പേരിൽ പൂട്ടിയ 68 ഔട്‌ലെറ്റിൽ ഒന്നു പോലും തുറന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാറുകൾക്കും മദ്യക്കമ്പനികൾക്കും ലാഭമുണ്ടാക്കാനുള്ള തീരുമാനം തുടർച്ചയായി എടുക്കുന്ന സർക്കാർ സ്വന്തം ഔട്‌ലെറ്റുകളെ തഴയുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞ സാമ്പത്തിക വർഷം 13212 കോടി രൂപയാണു ബവ്കോ സർക്കാരിനു നൽകിയ വരുമാനം. പൂട്ടിപ്പോയ 68 ഔട്‌ലെറ്റ് പുനരാരംഭിക്കാനും ബവ്കോ ശുപാർശ ചെയ്ത 175 പുതിയ ഔട്‌ലെറ്റിൽ ആവശ്യമായവ തുടങ്ങാനും കഴിഞ്ഞ മേയിൽ സർക്കാർ ഉത്തരവിട്ടിരുന്നു.

2016ൽ ഒന്നാം പിണറായി സർക്കാർ വന്നപ്പോൾ 29 ബാറും 306 ബവ്കോ ഔട്‌ലെറ്റുമാണുണ്ടായിരുന്നത്. യുഡിഎഫ് സർക്കാരിന്റെ നയത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപ്പെട്ട 440 ബാർ ലൈസൻസ് ഇടതു സർക്കാർ പുതുക്കി നൽകി. പുറമേയാണ് 249 പുതിയ ലൈസൻസ് കഴിഞ്ഞ ആറര വർഷത്തിനിടെ കൊടുത്തത്.
തിരക്കു കുറയ്ക്കാനുള്ള കോടതി നിർദേശപ്രകാരം 90 അധിക കൗണ്ടറുകൾ തുടങ്ങിയതും ഏതാനും എണ്ണം മാറ്റി സ്ഥാപിച്ചതും മാത്രമാണ് ഇതുവരെയുണ്ടായ നടപടി. കഴിഞ്ഞവർഷം അവസാനം ഒരു ഔട്‌ലെറ്റും തുറന്നു.