video
play-sharp-fill

സഞ്ചരിക്കുന്ന ബിവറേജുമായി യുവാക്കൾ; അമ്പലപ്പുഴയിൽ രണ്ടുപേർ അറസ്റ്റിൽ

സഞ്ചരിക്കുന്ന ബിവറേജുമായി യുവാക്കൾ; അമ്പലപ്പുഴയിൽ രണ്ടുപേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

അമ്പലപ്പുഴ: അനധികൃത മദ്യവില്‍പ്പന നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍. പുറക്കാട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ കരൂര്‍ മുറിയില്‍ തിരുവോണം വീട്ടില്‍ വിനോദ് (44) , പുറക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പിള്ളവീട്ടു മഠത്തില്‍ അനില്‍ കുമാര്‍ (52) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളുടെ വീടുകളില്‍ വെള്ളിയാഴ്ച രാവിലെ നടത്തിയ റെയ്ഡിലാണ് നൂറിലധികം കുപ്പികളിലായി 45 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവധി ദിവസങ്ങളിലും മറ്റും കൂടുതല്‍ തുകയ്ക്ക് വില്‍ക്കുന്നതിനായാണ് പ്രതികള്‍ മദ്യം വീട്ടില്‍ സൂക്ഷിച്ചിരുന്നത്. മാഹിയില്‍ നിന്നും, മംഗലാപുരത്തു നിന്നും മാണ് ഇവര്‍ മദ്യം എത്തിച്ച്‌ വിറ്റ് വരുന്നതെന്ന് പൊലീസ് പറഞ്ഞു.

ആവശ്യക്കാര്‍ ഇഷ്ടമുള്ള മദ്യ ബ്രാന്‍ഡുകള്‍ ഇരുവരും വീടുകളില്‍ എത്തിച്ചിരുന്നതായും വിവരമുണ്ട്.

അഡീഷണല്‍ എസ്.ഐ ബൈജു സി.പി.ഒ മാരായ സരോജ്, നിഖില്‍, ജോസഫ്, ദിലീഷ്, ഹരികൃഷ്ണന്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

തുടര്‍ന്ന് അമ്പലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്റ് ചെയ്തു.