video
play-sharp-fill

ബെവ് ക്യൂ ആപ്പ് വഴി മദ്യം വാങ്ങി കുടിച്ച് വീട്ടിലെത്തി അഭ്യാസം കാണിച്ച യുവാവിന് ഭാര്യയുടെ കൈയ്യിൽ നിന്നും കിട്ടിയത് അടി ; എട്ടിന്റെ പണി കിട്ടിയതോടെ ഇനി മദ്യപിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് യുവാവ്

ബെവ് ക്യൂ ആപ്പ് വഴി മദ്യം വാങ്ങി കുടിച്ച് വീട്ടിലെത്തി അഭ്യാസം കാണിച്ച യുവാവിന് ഭാര്യയുടെ കൈയ്യിൽ നിന്നും കിട്ടിയത് അടി ; എട്ടിന്റെ പണി കിട്ടിയതോടെ ഇനി മദ്യപിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് യുവാവ്

Spread the love

സ്വന്തം ലേഖകൻ

പയ്യന്നൂർ: ലോക് ഡൗണിൽ ബെവ് ക്യു ആപ്പ് വഴി മദ്യം വാങ്ങി കഴിച്ച് വീട്ടിലെത്തി അഭ്യാസം കാട്ടിയ യുവാവിന് ഭാര്യയുടെ കൈയ്യിൽ നിന്നും പൊന്നീച്ച പറക്കുന്ന അടി.രണ്ട് മാസത്തിന് ശേഷം മദ്യം കിട്ടിയതോടെ വീട്ടിലെത്തിയ യുവാവ് പാട്ടും നൃത്തവും പരാക്രമവുമായി അരങ്ങ് തകർത്തപ്പോഴാണ് യുവതി സഹികെട്ട് യുവാവിനെ തല്ലിയത്.

ഭാര്യയുടെ കസേരകൊണ്ടും കൈകൊണ്ടുമുള്ള അടിയോടെ യുവാവ് ആശുപത്രിയിലായി.
തൃക്കരിപ്പൂർ സ്വദേശിനിയായ മുപ്പതുകാരിയാണ് മുപ്പത്തഞ്ചുകാരനായ ഭർത്താവിനെ നേർവഴി നടത്താൻ ഒടുവിൽ രണ്ടും കൽപിച്ച് അടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യലഹരിയിലുള്ള ഭർത്താവിന്റെ ക്രൂരതകൾ അതിരുകടക്കാൻ തുടങ്ങിപ്പോൾ പലരും ഇടപെട്ടിട്ടും ഭർത്താവ് പിന്മാറാൻ കൂട്ടാക്കിയില്ല. കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് സംഭവം.
ഭർത്താവിന്റെ ക്രൂരതയിൽ ഗതികെട്ടാണ് യുവതി പ്രതികരിച്ചതെന്ന് സമീപവാസികൾ പറഞ്ഞു.

കൈയിൽ കിട്ടിയത് കസേരയാണ്. അടി കിട്ടിയത് ഭർത്താവിന്റെ തലയ്ക്കും. കൈകൊണ്ടുള്ള പ്രഹരങ്ങൾ പിറകെ. ഭാര്യയുടെ കൈക്കരുത്ത് ബോദ്ധ്യമാകുമ്പോഴേക്കും ഭർത്താവ് അവശനായിരുന്നു.

അടി കിട്ടി അവശനായ ഇയാളെ സുഹൃത്താണ് പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചത്. ആപ്പ് തന്ന എട്ടിന്റെ പണി മനനസിലായതോടെ ഭർത്താവ് ഇനി മദ്യമില്ലാത്ത ലോക് ഡൗണിലേക്ക് മടങ്ങിപ്പോകുമെന്ന് ആശുപത്രി കിടക്കയിൽ നിന്ന് പ്രതിജ്ഞയും എടുത്തു.
ഇതോടെ യുവതിക്കും സന്തോഷമായി.

Tags :