വനിതാ ശിശു വികസന വകുപ്പ് ‘ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥിനികൾക്കായി വെർച്യുൽ റിയാലിറ്റി ഡെവലപ്പർ കോഴ്സും ഡിജിറ്റൽ ഫിലിം മേക്കിങ് വർക്ക്ഷോപ്പും സൗജന്യമായി നൽകുന്നു; താല്പര്യമുള്ളവർ ഓഗസ്റ്റ് 30ന് മുമ്പ് അപേക്ഷിക്കുക; വിശദവിവരത്തിന് ഫോൺ: 9446127547, 8891693494

Spread the love

കോട്ടയം: വനിതാ ശിശുവികസന വകുപ്പ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ 2025-2026 പദ്ധതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥിനികൾക്കായി അസാപ്പുമായി ചേർന്ന് വെർച്യുൽ റിയാലിറ്റി ഡെവലപ്പർ കോഴ്‌സും ചങ്ങനാശ്ശേരി മീഡിയ വില്ലേജുമായി ചേർന്ന് ആറുദിവസം നീണ്ടുനിൽക്കുന്ന ഡിജിറ്റൽ ഫിലിം മേക്കിങ് വർക്ക് ഷോപ്പും സൗജന്യമായി നൽകുന്നു.

താല്പര്യമുള്ളവർ ഓഗസ്റ്റ് 30ന് വൈകീട്ട് അഞ്ചിനു മുൻപായി [email protected] എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷിക്കണം. വിശദവിവരത്തിന്് ഫോൺ: 9446127547, 8891693494.