video
play-sharp-fill

ശരീരഭാരം കൂടുമെന്ന ടെൻഷൻ കാരണം ഇഷ്ടപ്പെട്ട റെസ്റ്റോറന്റ് ഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇനി ടെൻഷൻ; ഒരു സിമ്പിൽ ടിപ് പരീക്ഷിക്കാം…

ശരീരഭാരം കൂടുമെന്ന ടെൻഷൻ കാരണം ഇഷ്ടപ്പെട്ട റെസ്റ്റോറന്റ് ഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇനി ടെൻഷൻ; ഒരു സിമ്പിൽ ടിപ് പരീക്ഷിക്കാം…

Spread the love

പുറത്തുനിന്ന് ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാ​ഗവും. എന്നാൽ, ശരീരഭാരം കൂടുമെന്ന ടെൻഷൻ കാരണം പലരും പുറത്തെ ഭക്ഷണം മനസ്സില്ലാമനസ്സോടെ ഒഴിവാക്കുന്നുമുണ്ട്. എന്നാൽ, ഇനിയീ ടെൻഷൻ വേണ്ട. ഒരു സിംപിൾ ടിപ് പ്രയോ​ഗിക്കാം.

പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിന് മുമ്പ് നാരങ്ങ വെള്ളം കുടിച്ചു നോക്കൂ. ഗ്ലൈസെമിക് സൂചിക ഉയർന്ന ഭക്ഷണത്തിൽ അന്നജം പഞ്ചസാരയായി മാറുന്നത് കുറയ്ക്കാൻ നാരങ്ങയ്ക്ക് കഴിയും. ഇത് രക്തത്തിലേക്ക് പഞ്ചസാരയുടെ ആ​ഗിരണം മെല്ലെയാക്കും.

കൂടാതെ ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. കൂടാതെ വയറു നിറഞ്ഞ സംപൃതി നൽകാനും ഇത് മികച്ച മാർ​ഗമാണ്. കൂടാതെ ദഹനം മെച്ചപ്പെടുത്താനും ഭക്ഷണത്തിന് മുൻപ് നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാരങ്ങ നീരിലെ സിട്രിക് ആസിഡ് വയറ്റിലെ ആസിഡിന്റെ ഉൽപാദനം ഉത്തേജിപ്പിക്കും. ഇത് ഭക്ഷണം നന്നായി ദഹിക്കാൻ സഹായിക്കും. എന്നാൽ, ഒരുപാട് കുടിക്കുന്നത് ആമാശയത്തിലെ ആസിഡിനെ അമിതമായി നേർപ്പിക്കാൻ കാരണമാകും.

കൂടാതെ 2018ൽ മെഡിക്കൽ ജേണലായ പബ്മെഡ് സെൻട്രലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഭക്ഷണത്തിന് മുൻപ് വെള്ളം കുടിക്കുന്നത് ഭക്ഷണം അമിതമായി കഴിക്കുന്നത് കുറയ്ക്കുകയും സംതൃപ്തി നൽകിയതായും കണ്ടെത്തി. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് പിന്തുടരാവുന്ന ആരോ​ഗ്യകരമായി മാർ​ഗമാണിതെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.