മികച്ച യാത്രാവിവരണത്തിനുള്ള പാറ്റ് അവാര്‍ഡ് 2023 പ്രഖ്യാപിച്ചു ;ആഷിഖ് എടത്തനാട്ടുകരയുടെ ‘ഗവി ഡ്യുട്ടി’ എന്ന പുസ്തകത്തിന്.3001 രൂപയും വിശ്വഭാരതി രവീന്ദ്രനാഥ ടാഗോര്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന സര്‍ട്ടിഫിക്കറ്റും മൊമെന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം.

Spread the love

സ്വന്തം ലേഖിക.

video
play-sharp-fill

മണ്ണാർക്കാട്: മികച്ച  യാത്രാവിവരണത്തിനുള്ള  പാറ്റ് അവാര്‍ഡ് 2023, ആഷിഖ് എടത്തനാട്ടുകരയുടെ ‘ഗവി ഡ്യുട്ടി’ എന്ന പുസ്തകത്തിന്.3001 രൂപയും വിശ്വഭാരതി രവീന്ദ്രനാഥ ടാഗോര്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന സര്‍ട്ടിഫിക്കറ്റും മൊമെന്റോയുമാണ് പുരസ്‌കാരം.

 

കോട്ടയം പ്രസ്സ് ക്ലബില്‍ നടന്ന പത്ര സമ്മേളനത്തില്‍ പാറ്റ് ഭാരവാഹികള്‍ പുരസ്‌ക്കാര പ്രഖ്യാപനം നടത്തി. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവൃത്തിക്കുന്ന സംഘടനയാണ് പാറ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഗവിയെ അടയാളപ്പെടുത്തുന്ന യാത്രാവിവരണ പുസ്തകമാണ് ‘ഗവി ഡ്യൂട്ടി’. മാത്രമല്ല പിറവം, ഏറ്റുമാനൂര്‍, വൈക്കം തുടങ്ങി കോട്ടയം, കുമളി യാത്ര, കുമളിയിലെ കാഴ്ചകള്‍ ഇത്തരം ഒട്ടേറെ ശീര്‍ഷകത്തിലൂടെ ഏറ്റവും ലളിതമായി വായനക്കാരനെ യാത്ര അനുഭവിപ്പിക്കുന്നു രചയിതാവ്.

 

ചെറിയ ചെറിയ അധ്യായങ്ങളിലായി പ്രത്യേകം ഉപശീര്‍ഷകങ്ങളിലൂടെ ഓരോ പ്രദേശത്തെയും കുറിച്ച്‌ പ്രസ്താവിച്ചു പോകുന്ന ശൈലിയാണ് പുസ്തകത്തിനുള്ളത്.

 

ഒരു പക്ഷേ കേരളീയര്‍ക്ക് സുപരിചിതമായ ഇത്തരം ഭൂപ്രദേശങ്ങളിലേയ്ക്ക് സഞ്ചരിക്കുക മാത്രമല്ല യാത്രയിലൂടെ ചില പ്രദേശങ്ങളെ കണ്ടെത്തുകയും അവിടങ്ങളിലേക്ക്ശ്രദ്ധ ക്ഷണിക്കുകയുമാണ് ഈ പുസ്തകം.