മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം നേടിയ പൊലീസുകാരന്‍ 24 മണിക്കൂറിനകം കൈക്കൂലി കേസില്‍ അറസ്റ്റിൽ
ഹൈദരാബാദ്: മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം നേടിയ പൊലീസുകാരന്‍ പിറ്റേന്ന് കൈക്കൂലി കേസില്‍ അറസ്റ്റിലായി. തെലങ്കാനയില്‍ മഹ്ബൂബ്‌നഗറിലെ ഐടൗണ്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പല്ലേ തിരുപ്പതി റെഡ്ഡിയാണ് അറസ്റ്റിലായത്.
സ്വാതന്ത്ര്യദിനത്തിലാണ് പല്ലേ തിരുപ്പതി റെഡ്ഡി മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത്. എക്‌സൈസ് മന്ത്രി വി ശ്രീനിവാസ് ഗൗഡ് ആയിരുന്നു പുരസ്‌കാരദാനം നിര്‍വഹിച്ചത്. എന്നാല്‍ 24 മണിക്കൂര്‍ പിന്നിടും മുന്വ് കൈക്കൂലി കേസില്‍ ഇദ്ദേഹത്തെ ആന്റി കറപ്ഷന്‍ ബ്യൂറോ പിടികൂടുകയായിരുന്നു.
ഒരാള്‍ക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി 17000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് റെഡ്ഡിയെ അറസ്റ്റ് ചെയ്തത്. ആവശ്യമായ രേഖകളോടെ മണല്‍ കൊണ്ടുപോയ യുവാവിനെ പിടികൂടിയ ഇയാള്‍ കേസ് ചാര്‍ജ്ജ് ചെയ്യാതിരിക്കാനാണ് പണം ആവശ്യപ്പെട്ടത്. എന്നാൽ യുവാവ് അഴിമതി വിരുദ്ധ സ്ക്വാഡിനെ സമീപിച്ചതോടെ ഇയാൾ പിടിക്കപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ റെഢ്ഢിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group