video
play-sharp-fill

കേരള സർക്കാരിന്റെ 2022-23 വർഷത്തെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള അവാർഡ് കോട്ടയം സിഎം എസ്‌ കോളേജിന്

കേരള സർക്കാരിന്റെ 2022-23 വർഷത്തെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള അവാർഡ് കോട്ടയം സിഎം എസ്‌ കോളേജിന്

Spread the love

കോട്ടയം: കേരള സർക്കാരിന്റെ 2022-23 വർഷത്തെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള അവാർഡും മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡും ഉന്നത വിദ്യാഭ്യാസവകുപ്പ് ഡോ. ആർ ബിന്ദുവിൽ നിന്നും സിഎംഎസ്‌ കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ചു ശോശൻ ജോർജ്, അവാർഡ് ജേതാവ് ഡോ.കെ ആർ അജീഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

2020 മുതൽ 2023 വരെയുള്ള കാലയളവിൽ വിവിധ മേഖലകളിൽ ചെയ്ത നൂറോളം പ്രൊജക്ടുകളാണ് കോളേജിന് അവാർഡ് നേടി കൊടുത്തത്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഒമ്പത് വീടുകളാണ് ‘സ്‌നേഹവീട്’ എന്ന പദ്ധതിയിലൂടെ സിഎംഎസ് കോളേജ് വച്ചുനൽകിയത്.

കുമരകത്തെ ലൈബ്രറിയുടെ പുനരുദ്ധാനം, കണ്ടൽ വനവൽക്കരണം, ശലഭ ഉദ്യാനം, ഭക്ഷണ വിതരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, ഭക്ഷ്യ കിറ്റ് വിതരണം, വസ്ത്ര വിതരണം, ഭിന്നശേഷിക്കാരെ സഹായിക്കുന്ന പദ്ധതി, മുട്ടക്കോഴികളുടെ വിതരണം, പഠന ഉപകരണങ്ങളുടെ വിതരണം, ക്യു ആർ കോഡിംഗ്, ശുചീകരണ പ്രവർത്തനങ്ങൾ, കാഴ്ച പരിമിതർക്കുള്ള വൈറ്റ് കെയിൻ വിതരണം എന്നിവ എടുത്തു പറയേണ്ട ചില പ്രവർത്തനങ്ങളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട്‌ കിലോമീറ്റർ നീളത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പോസ്റ്റർ നിർമ്മിച്ച് ഏഷ്യൻ റെക്കോർഡും കോളേജ് എൻഎസ്‌എസ്‌ സ്വന്തമാക്കിയിട്ടുണ്ട്.