മികവ് തെളിയിച്ച് ആര്യയും രേഷ്മയും ; മികച്ച ജില്ലാ പഞ്ചായത്ത് തിരുവനന്തപുരം ;  ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് അരുവാപ്പുലം ; സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരം, മഹാത്മാ അയ്യങ്കാളി പുരസ്കാരം തുടങ്ങിയവ പ്രഖ്യാപിച്ചു

മികവ് തെളിയിച്ച് ആര്യയും രേഷ്മയും ; മികച്ച ജില്ലാ പഞ്ചായത്ത് തിരുവനന്തപുരം ;  ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് അരുവാപ്പുലം ; സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരം, മഹാത്മാ അയ്യങ്കാളി പുരസ്കാരം തുടങ്ങിയവ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: സംസ്ഥാനത്ത് 2022-23 വർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരം, മഹാത്മാ അയ്യങ്കാളി പുരസ്കാരം എന്നിവ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

സ്വരാജ് ട്രോഫിയിൽ ജില്ലാ പഞ്ചായത്തുകളിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനവും കൊല്ലം ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ജില്ലാ പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപ, 40 ലക്ഷം രൂപ എന്നീ ക്രമത്തിൽ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാത്മാ പുരസ്കാരം – മികച്ച ഗ്രാമപഞ്ചായത്ത് (ജില്ലാതലം) (ഒന്നും രണ്ടും സ്ഥാനക്രമത്തിൽ)

തിരുവനന്തപുരം – അമ്പൂരി, അണ്ടൂർക്കോണം. കൊല്ലം – മയ്യനാട്, ഓച്ചിറ. പത്തനംതിട്ട – മൈലപ്ര, കൊടുമൺ (ഒന്നാം സ്ഥാനം രണ്ടു ഗ്രാമപഞ്ചായത്തുകൾക്ക്) ഓമല്ലൂർ. ആലപ്പുഴ – കഞ്ഞിക്കുഴി, മുട്ടാർ. കോട്ടയം – മറവൻതുരുത്ത്, തലയാഴം. ഇടുക്കി – രാജകുമാരി, ഇടമലക്കുടി. എറണാകുളം – കരുമാലൂർ, പള്ളിപ്പുറം. തൃശ്ശൂർ – അതിരപ്പള്ളി, കാട്ടകാമ്പാൽ. പാലക്കാട് – ഷോളയൂർ, അഗളി. മലപ്പുറം – ആതവനാട്, കണ്ണമംഗലം. കോഴിക്കോട് – മൂടാടി, ചെറുവണ്ണൂർ. വയനാട് – എടവക, വേങ്ങപ്പള്ളി. കണ്ണൂർ – അഞ്ചരക്കണ്ടി, ഉളിക്കൽ. കാസർഗോഡ് – മടിക്കൈ, പനത്തടി.

സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ളവ ഒഴികെയുള്ള ഗ്രാമ പഞ്ചായത്തുകളിൽ നിന്നുമാണ് ജില്ലാ തലത്തിലുള്ള മികച്ച ഗ്രാമ പഞ്ചായത്തുകളെ തെരെഞ്ഞെടുത്തിട്ടുള്ളത്. തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ മികവു പരിഗണിച്ച് മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും നൽകുന്ന മഹാത്മാ അയ്യങ്കാളി പുരസ്കാരവും മന്ത്രി പ്രഖ്യാപിച്ചു. കോർപ്പറേഷനുകളിൽ കൊല്ലം കോർപ്പറേഷൻ പുരസ്കാരം നേടി. മുനിസിപ്പാലിറ്റികളിൽ വടക്കാഞ്ചേരി നഗരസഭ ഒന്നാം സ്ഥാനവും വൈക്കം നഗരസഭ രണ്ടാം സ്ഥാനവും നേടി.

പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ്‌ ട്രോഫി പുരസ്ക്കാരം കോന്നി മണ്ഡലത്തിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്ത്‌ നേടി.അരുവാപ്പുലം ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയെ നയിക്കുന്നത്‌ സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത്‌ പ്രസിഡന്‍റായ രേഷ്മ മറിയം റോയിയാണ്.