video
play-sharp-fill
ഇന്ത്യയെ അടുത്തറിയാൻ സഞ്ചാരികളെ ക്ഷണിച്ച് ഇന്ത്യൻ റെയിൽവേ;ഒരു യാത്രികനെ സംബന്ധിച്ചടത്തോളം ഇന്ത്യാമഹാരാജ്യം അനുഭവിച്ചറിയാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം ഇവിടുത്തെ സുന്ദരമായ റെയില്‍ യാത്രകളാണ് എന്ന സന്ദേശമുയർത്തി ലോകപൈതൃക പദവിയുള്ള അതിമനോഹരമായ ഇന്ത്യന്‍ റെയില്‍വേ സൈറ്റുകള്‍ ബന്ധിപ്പിച്ചുള്ള ടൂറിസം സർക്യൂട്ടുകൾ ആവിഷ്‌ക്കരിച്ച് റെയിൽവേ…

ഇന്ത്യയെ അടുത്തറിയാൻ സഞ്ചാരികളെ ക്ഷണിച്ച് ഇന്ത്യൻ റെയിൽവേ;ഒരു യാത്രികനെ സംബന്ധിച്ചടത്തോളം ഇന്ത്യാമഹാരാജ്യം അനുഭവിച്ചറിയാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം ഇവിടുത്തെ സുന്ദരമായ റെയില്‍ യാത്രകളാണ് എന്ന സന്ദേശമുയർത്തി ലോകപൈതൃക പദവിയുള്ള അതിമനോഹരമായ ഇന്ത്യന്‍ റെയില്‍വേ സൈറ്റുകള്‍ ബന്ധിപ്പിച്ചുള്ള ടൂറിസം സർക്യൂട്ടുകൾ ആവിഷ്‌ക്കരിച്ച് റെയിൽവേ…

ലോകത്തിലെ തന്നെ സുന്ദരവും വൈിധ്യവുമാര്‍ന്ന ഭൂപ്രകൃതിയുള്ള ഒരു രാജ്യമാണ് ഇന്ത്യ. നിബിഡ വനങ്ങളും, പര്‍വ്വത ശൃംഗങ്ങളും, മരുഭൂമിയും, സമതലങ്ങളും, പുഴയും കായലും സമുദ്രവും, ചരിത്രയിടങ്ങളും, നിര്‍മ്മിതികളും, വ്യത്യസ്തമായ സംസ്‌കാരങ്ങളും ഭാഷകളും ഭക്ഷണങ്ങളും എന്നിങ്ങനെ ഓരു സഞ്ചാരിയെ ആവേശംക്കൊള്ളിക്കുന്നതിലുമേറെയുള്ള പ്രദേശങ്ങളാല്‍ നമ്മുടെ രാജ്യം സമ്പന്നമാണ്. ഒരു യാത്രികനെ സംബന്ധിച്ചടത്തോളം ഇന്ത്യാമഹാരാജ്യം അനുഭവിച്ചറിയാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം ഇവിടുത്തെ സുന്ദരമായ റെയില്‍ യാത്രകളാണ്.

ഇന്ത്യന്‍ റെയില്‍വേ ഏറേക്കുറെ രാജ്യത്തിന്റെ എല്ലാം പ്രദേശങ്ങളിലും എത്തിച്ചേരുന്നുണ്ട്. ഇവിടുത്തെ ആളുകള്‍ക്ക് ഏറ്റവും താങ്ങാനാവുന്ന ഗതാഗത മാര്‍ഗ്ഗമാണ് ട്രെയിനുകള്‍. അതിനാല്‍ തന്നെ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട യാത്ര തിരഞ്ഞെടുപ്പുകളില്‍ എപ്പോഴും ട്രെയിനുകളും കടന്നുവരുന്നു. സുഖകരമായ യാത്രയും ചിലവുകുറവും സമയലാഭവും ഒക്കെ ട്രെയിന്‍ യാത്രകളെ പ്രിയപ്പെട്ടതാക്കുന്നു. കൂടാതെ ഇന്ത്യയുടെ ഭൂപ്രകൃതിയും സമാധാനത്തോടെ ആസ്വദിക്കാന്‍ ഈ യാത്രകളില്‍ അവസരമുണ്ട്.

ഈ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഗംഭീരമായ ചരിത്രവുമുണ്ട്. ഒരു നൂറ്റാണ്ടിലേറെ മുമ്പ് ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷനുകളും റെയില്‍ റൂട്ടുകളും ട്രെയിനുകളും ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അവയെല്ലാം സമ്പന്നമായ ഇനത്യന്‍ റെയില്‍വേയുടെ പൈതൃകത്തിന്റെ ഭാഗമാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുള്ള ഇന്ത്യന്‍ റെയില്‍വെയുടെ ചില പാതകളും സ്റ്റേഷനുകളും ഒക്കെ അറിയാം:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീലഗിരി മൗണ്ടന്‍ റെയില്‍വേ
നീലഗിരി മൗണ്ടന്‍ റെയില്‍വേ എന്നത് തമിഴ്‌നാട്ടിലെ നീലഗിരി കുന്നുകളിലൂടെ കടന്നുപോകുന്ന ഒരു പാതയാണ്. മേട്ടുപ്പാളയത്തെയും ഊട്ടിയെയും കെല്ലര്‍, കൂനൂര്‍, വെല്ലിംഗ്ടണ്‍, ലവ്‌ഡേല്‍തുടങ്ങിയ പ്രദേശങ്ങളിലൂടെ ബന്ധിപ്പിക്കുന്ന ഒരു നാരോ ഗേജ് സിംഗിള്‍ ട്രാക്ക് റെയില്‍പ്പാതയാണിത്. അവിശ്വസനീയമായ ഒരു അനുഭവമാണ് ഈ പാതയിലൂടെയുള്ള ടോയ് ട്രെയിന്‍ യാത്ര.

1908-ലാണ് നീലഗിരി മൗണ്ടന്‍ റെയില്‍വേ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. 2005-ലാണ് യുനെസ്‌കോ ഈ റെയില്‍ റൂട്ടിനെ ലോക പൈതൃക സൈറ്റായി അംഗീകരിച്ചത്. ഈ ട്രെയിന്‍ യാത്രയില്‍ 16 തുരങ്കങ്ങളും 250 പാലങ്ങളും 208 വളവുകളും കടന്ന് പോകുന്നു. പശ്ചിമഘട്ട മലനിരകളുടെ അതിമനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാം എന്നതാണ് ഈ യാത്രയെ രസകരമാക്കുന്നത്.

ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ
ഇന്ത്യന്‍ സംസ്ഥാനമായ പശ്ചിമ ബംഗാളിലെ ആദ്യത്തെ ഹില്‍ പാസഞ്ചര്‍ റെയില്‍വേയാണ് ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ. 1879 നും 1881 നും ഇടയില്‍ നിര്‍മ്മിച്ച ഈ റെയില്‍വേയെ ടോയ് ട്രെയിന്‍ എന്ന് വിളിക്കാറുണ്ട്. ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒന്നാണ് ഈ റെയില്‍ പാതയിലൂടെയുള്ള യാത്ര. ഇത് രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ റൂട്ടുകളില്‍ ഒന്നാണ്.

1881-ലാണ് ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ പ്രവര്‍ത്തനം ആരംഭിച്ചത്. 1999-ല്‍ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായി പ്രഖ്യാപിക്കപ്പെട്ടു. അതേസമയം ഇന്ത്യന്‍ റെയില്‍വേയും ഈ പാതയെ രാജ്യത്തിന്റെ പൈതൃക പാതയായി സംരക്ഷിക്കുന്നുണ്ട്. ഹിമാലയന്‍ നിരകളുടെ കാഴ്ചകളും ഒപ്പം കോടനിറഞ്ഞ റൂട്ടുകളും യാത്രയെ ആവേശകരമാക്കും. ഈ പാതയിലൂടെയുള്ള മണ്‍സൂണ്‍ കാലത്തെ ട്രെയിന്‍ യാത്ര അതിഗംഭീരമാണ്.

കല്‍ക്ക ഷിംല റെയില്‍വേ
ഹരിയാനയിലെ കല്‍ക്ക സ്റ്റേഷനില്‍ നിന്നും ഹിമാചലിലെ ഷിംല റെയില്‍വേ സ്റ്റേഷനിലേക്കുള്ള 96.54 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്ര ജീവിതത്തില്‍ ഒരിക്കലെങ്കിലും നടത്തിയിരിക്കണം. സോളന്‍, ബറോഗ്, സലോഗ്ര, കാന്ദഘട്ട്, ഷോഗി, താരാദേവി, ജൂതോഗ് തുടങ്ങിയ മനോഹരമായ സ്ഥലങ്ങളിലൂടെയും കടന്നുപോകുന്ന ഈ യാത്രയില്‍ ഹിമാചല്‍ പ്രദേശിലെ പര്‍വതങ്ങളുടെയും താഴ്വരകളുടെയും ദൃശ്യഭംഗി ആസ്വദിക്കാം,

1898 നും 1903 നും ഇടയില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഈ പാതയ്ക്ക്, 2008-ല്‍ ലോക പൈതൃക കേന്ദ്രമായ യുനെസ്‌കോ പ്രഖ്യാപിച്ചു. 762 എംഎം (2ft 6 in) വീതിയിലുള്ള നാരോ ഗേജ് പാതയാണിത്. സമുദ്രനിരപ്പില്‍ നിന്ന് 656 മീറ്റര്‍ ഉയരമുള്ള കല്‍ക്കയില്‍ നിന്ന്, 2075 മീറ്റര്‍ ഉയരമുള്ള ഷിംലയിലേക്കുള്ള യാത്ര മുഴുവന്‍ വളരെ ആവേശം നിറഞ്ഞകാഴ്ചകളാണ് സമ്പന്നമാണ്.

ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്
ബ്രിട്ടീഷ് കാലഘട്ടത്തില്‍ പണിത ഈ റെയില്‍വേസ്റ്റേഷന്‍ വിക്ടോറിയ ടെര്‍മിനസ് സ്റ്റേഷന്‍ എന്നായിരുന്നു ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത് (ബോംബെ റെയില്‍വേ സ്‌റ്റേഷന്‍ എന്നും വിളിച്ചിരുന്നു). ചരിത്രപ്രധാന്യമുള്ള ഈ റെയില്‍വേ സ്റ്റേഷന്‍ ഇന്ത്യയിലെ വിക്ടോറിയന്‍ ഗോഥിക് റിവൈവല്‍ വാസ്തുവിദ്യയുടെ ഒരു കാഴ്ച നല്‍കുന്നു. 1878-ല്‍ ആരംഭിച്ച ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ ഏകദേശം 10 വര്‍ഷമെടുത്തുവെന്നാണ് രേഖകള്‍ പറയുന്നത്.

ബ്രിട്ടീഷ് ആര്‍ക്കിടെക്ചറല്‍ എഞ്ചിനീയര്‍ എഫ്ഡബ്ല്യു സ്റ്റീവന്‍സ് ആണ് ഈ ടെര്‍മിനസ് രൂപകല്‍പ്പന ചെയ്തത്. ഇറ്റാലിയന്‍ ഗോഥിക് ശൈലിയില്‍ നിര്‍മ്മിച്ച ഈ സ്റ്റേഷന്‍ ഗംഭീരമായ ഒരു വാസ്തുശില്പമാണ്. വിക്ടോറിയ രാജ്ഞിയുടെ സുവര്‍ണ ജൂബിലിയുടെ സ്മരണയ്ക്കായിട്ടായിരുന്നു വിക്ടോറിയ ടെര്‍മിനസ് എന്ന് ഇതിന് നാമകരണം ചെയ്യതത്. പിന്നീട് മറാത്ത ചക്രവര്‍ത്തിയെ ആദരിക്കുന്നതിനായി 1996-ല്‍ ഛത്രപതി ശിവാജി ടെര്‍മിനസ് എന്ന് പുനര്‍നാമകരണം ചെയ്തു.