2024 ലെ മികച്ച ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ മമ്മൂട്ടി ചിത്രം ഭ്രമയുഗവും
എറണാകുളം: ഈ വർഷം പുറത്തിറങ്ങിയ മികച്ച ഹൊറർ ചിത്രങ്ങളുടെ പട്ടികയില്‍ മമ്മൂട്ടി ചിത്രം ഭ്രമയുഗവും. ലെറ്റർബോക്‌സ്ഡി പുറത്തുവിട്ട ചിത്രങ്ങളുടെ പട്ടികയിലാണ് ചിത്രം ഉള്‍പ്പെട്ടിരിക്കുന്നത്.
പട്ടികയില്‍ രണ്ടാം സ്ഥാനമാണ് ഭ്രമയുഗത്തിനുള്ളത്. സിനിമകളുടെ റേറ്റിംഗ് പുറത്തുവിടുന്ന ലോകത്തിലെ പ്രശസ്ത പ്ലാറ്റ്‌ഫോമാണ് ലെറ്റർബോക്‌സ്ഡി.
ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് പ്ലാറ്റഫോം ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ഈ പട്ടികയില്‍ ആദ്യ സ്ഥാനം ദി സബ്സ്റ്റാൻസിനാണ്. കോറലി ഫാർഗേറ്റ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഈ ചിത്രത്തിന്റെ രചനും സഹനിർമ്മാണവും അദ്ദേഹമാണ്. ഡെമി മൂർ, മാർഗരറ്റ് ക്വാലി, ഡെന്നിസ് ക്വയ്ഡ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളത്. കിയോഷി കുറോസാവ സംവിധാനം ചെയ്ത ചൈമിനാണ് പട്ടികയില്‍ മൂന്നാം സ്ഥാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലെറ്റർബോക്‌സ്ഡി പുറത്തുവിട്ട പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച ഇന്ത്യൻ ചിത്രം കൂടിയാണ് ഭ്രമയുഗം. മികച്ച 25 ഹൊറർ ചിത്രങ്ങളുടെ പട്ടികയാണ് ലെറ്റർബോക്‌സ്ഡി പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ 23ാമതായി അമർ കൗശിക് സംവിധാനം ചെയ്ത സ്ത്രീ 2 എന്ന സിനിമയും ഇടംപിടിച്ചിട്ടുണ്ട്.
ഈ വർഷം റിലീസ് ചെയ്ത ഭ്രമയുഗത്തില്‍ മമ്മൂട്ടിയെ കൂടാതെ വൻ താരനിരതന്നെ അണിനിരക്കുന്നുണ്ട്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാല്‍ഡ ലിസ്, മണികണ്ഠൻ ആചാരി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.