
അന്താരാഷ്ട്ര ചലച്ചിത്രമേളയായ ന്യൂയോർക്ക് ഒനിറോസിൽ മികച്ച സംവിധായകനായി എസ് എസ് ജിഷ്ണു ദേവ്, മികച്ച സഹനടനായി പ്രിൻസ് ജോൺസണും.
ഒരു ഭ്രാന്തൻ്റെ കയ്യിൽ അവിചാരിതമായി ലഭിക്കുന്ന ക്യാമറയിലൂടെ പകർത്തുന്ന കാഴ്ച്ചകൾ ഇതിവൃത്തമാക്കി ഒരുക്കിയ പരീക്ഷണ ചിത്രം “റോട്ടൻ സൊസൈറ്റി”യിലൂടെ ന്യുയോർക്ക് ഒനിറോസ് ഇൻ്റർനാഷണൽ ഫിലിം അവാർഡ്സിൽ, ചിത്രത്തിൻ്റെ സംവിധായകൻ എസ് എസ് ജിഷ്ണുദേവ് മികച്ച സംവിധായകനുള്ള പുസ്ക്കാരത്തിന് അർഹനായി.
ഫൈനൽ റൗണ്ടിൽ അഞ്ചോളം വിദേശസിനിമകളുമായി മത്സരിച്ചാണ് എസ് എസ് ജിഷ്ണുദേവ് ഈ ബഹുമതിക്കർഹനായത്. ഒപ്പം പ്രിൻസ് ജോൺസൺ മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. ഇതിനോടകം റോട്ടൻ സൊസൈറ്റി 125 ഓളം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ കരസ്ഥമാക്കി കഴിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വരാഹ ഫിലിംസിൻ്റെ ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ടി സുനിൽ പുന്നക്കാടാണ് സിനിമയിൽ ഭ്രാന്തൻ്റെ വേഷമവതരിപ്പിച്ചത്.
സംവിധാനത്തോടൊപ്പം സിനിമയുടെ എഡിറ്റിംഗും സിനിമാറ്റോഗ്രാഫിയും നിർവ്വഹിച്ചതും എസ് എസ് ജിഷ്ണുദേവ് തന്നെയാണ്.
കലാനിധി ഫോക്ഫെസ്റ്റിവലിനോട് അനുബന്ധിച്ചു രബീന്ദ്രനാഥ ടാഗോർ സ്മൃതി പ്രഥമ ദൃശ്യമാധ്യമ പുരസ്ക്കാരവും റോട്ടൻ സൊസൈറ്റിയുടെ സംവിധാന മികവിന് എസ് എസ് ജിഷ്ണുദേവിന് ലഭിച്ചിരുന്നു. അജയ് തുണ്ടത്തിലാണ്ചിത്രത്തിൻ്റെ പി ആർ ഓ.