
55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയ മമ്മൂട്ടിക്ക് അഭിനന്ദനവുമായി മകനും നടനുമായ ദുല്‍ഖർ. ഒപ്പം നടൻ മോഹന്‍ലാലും.
‘Congratulations SUN’ എന്ന ക്യാപ്ഷനോടെയാണ് മകൻ ദുല്‍ഖര്‍ മമ്മൂട്ടിക്ക് അഭിനന്ദനമറിയിച്ചത്. നിമിഷനേരം കൊണ്ടാണ് ഈ പോസ്റ്റ് വൈറലായി മാറിയത്. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്.
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘മികച്ച നടനുള്ള പുരസ്കാരം നേടിയ എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍. മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഷംല ഹംസയ്ക്കും മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ചിദംബരത്തിനും അഭിനന്ദനങ്ങള്‍. മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ മഞ്ഞുമ്മല്‍ ബോയ്സിന് ഒരു വലിയ കൈയ്യടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വര്‍ഷത്തെ മികച്ച പ്രകടനത്തിന് ആസിഫ് അലി, ടോവിനോ തോമസ്, ജ്യോതിര്‍മയി, ദര്‍ശന രാജേന്ദ്രന് എന്നിവരെയും അഭിനന്ദിക്കുന്നു,’ മോഹന്‍ലാല്‍ കുറിച്ചു.
രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുളള പുരസ്കാരം ലഭിച്ചത്. മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്കാരമാണിത്. കൊടുമണ്‍ പോറ്റി, ചാത്തന് എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ഭ്രമയുഗത്തില്‍ അവതരിപ്പിച്ചത്. വലിയ സ്വീകാര്യതയായിരുന്നു മമ്മൂട്ടിയുടെ വേഷത്തിന് ലഭിച്ചത്. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു.
അതേസമയം, തൃശൂര്‍ രാമനിലയത്തില്‍ വെച്ച് മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനങ്ങള്‍ നടത്തിയത്. മികച്ച നടിയായി ഷംല ഹംസയെയാണ് തെരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയമാണ് ഷംലയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. നടന് ടൊവിനോ തോമസിനും ആസിഫ് അലിക്കും പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.




