സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതി; ബേപ്പൂരിനെ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കും

Spread the love

കോഴിക്കോട്: സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള ഉത്തരവാദിത്ത ടൂറിസം മീറ്റിൽ ബേപ്പൂരിനെ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കും.

video
play-sharp-fill

ഇന്നും നാളെയുമായി കോഴിക്കോട് ചെറുവണ്ണൂർ മലബാർ മറീന കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ആഗോള ഉത്തരവാദിത്ത ടൂറിസം മീറ്റ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന ആഗോള മീറ്റിൽ ഇന്ത്യയിലും വിദേശത്തുമുള്ള 20 പ്രഭാഷകർ ഉൾപ്പടെ 150 പ്രതിനിധികൾ പങ്കെടുക്കും. കഴിഞ്ഞ നാല് വർഷങ്ങളായി ഉത്തരവാദിത്ത ടൂറിസം പ്രവർത്തനത്തിലൂടെ ബേപ്പൂര് ദേശീയ-അന്താരാഷ്ട്ര തലങ്ങളിൽ ശ്രദ്ധേയമായ ഡെസ്റ്റിനേഷനായി മാറിയിട്ടുണ്ട്.

സുസ്ഥിര വിനോദസഞ്ചാരം, ഉത്തരവാദിത്ത ടൂറിസത്തിലൂടെയുള്ള കമ്മ്യൂണിറ്റി സംരംഭങ്ങൾ, പൈതൃക സംരക്ഷണം, എക്സ്പീരിയൻസ്യൽ ടൂറിസം, ഭിന്നശേഷി സൗഹൃദ ടൂറിസം, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികളും മറ്റ് ടൂറിസം പ്രവർത്തനങ്ങളും വിദഗ്ധരും വ്യവസായ പങ്കാളികളും ചർച്ച ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിനോദസഞ്ചാരികൾക്ക് ഗുണനിലവാരമുള്ള സേവനങ്ങളും യാത്രാനുഭവങ്ങളും നല്കുന്നതോടൊപ്പം പ്രാദേശിക ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, പ്രാദേശിക സാമ്പത്തിക വികസനം, ടൂറിസത്തിലൂടെ തൊഴിലവസരങ്ങള് സൃഷ്ടിക്കുക, ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിലൂടെ ഗ്രാമീണ വികസനം, സ്ത്രീ ശാക്തീകരണം എന്നിവയും ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു.