play-sharp-fill
ഒരു ദിവസം നജീബ് എന്ന ഒരാള് ജീവിച്ചിരുന്നു. ഒരുനാള് നജീബ് ദുബായില്‍ പോയി, അവിടുത്തെ അറബി മനുഷ്യന്‍ നജീബിനെ പറ്റിച്ചു… ഇത്രയേ ഉള്ളൂ ;ആടുജീവിതത്തിന് വായനാദിനത്തില്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ആസ്വാദനക്കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് ബെന്യാമിന്‍

സ്വന്തം ലേഖകൻ

ഒരു ദിവസം നജീബ് എന്ന ഒരാള് ജീവിച്ചിരുന്നു. ഒരുനാള് നജീബ് ദുബായില്‍ പോയി, അവിടുത്തെ അറബി മനുഷ്യന്‍ നജീബിനെ പറ്റിച്ചു… ആടുജീവിതത്തിന് ആസ്വാദനം എഴുതുകയാണ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ തേജസ്വിനി.

വായനാദിനത്തില്‍ ആടുജീവിതത്തിന്റെ കഥാകാരന്‍ ബെന്യാമിന്‍ തന്നെയാണ്, തേജസ്വിനിയുടെ ആസ്വാദനക്കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ”കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു, നജീബ് ആടിന്റെ പുല്ലും വെള്ളവും കുടിച്ചു ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാന്‍ ഒരു ആളു വന്നു. രക്ഷിച്ചു കൊണ്ടുപോയി” ഇങ്ങനെയാണ് തേജസ്വിനിയുടെ ആസ്വാദനം. ആടുജീവിതം സിനിമയിലെ പെരിയോനെ എന്ന പാട്ടും തേജസ്വിനി കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്രയേ ഉള്ളൂ എന്ന കുറിപ്പോടെയാണ് ബെന്യാമിന്‍ കുറിപ്പു പങ്കുവച്ചിരിക്കുന്നത്. കുറിപ്പിനു താഴെയാവട്ടെ വായനക്കാരുടെ സ്‌നേഹം നിറയുകയാണ്. ഇതിനെയാണ് നിങ്ങ കൊണ്ടോയി വല്യൊരു ബുക്കായി മാറ്റിയത് എന്നു ചോദിക്കുന്ന വായനക്കാര്‍ തേജസ്വനിക്കു ലവ് ഇമോജികള്‍ വാരിക്കോരിയാണ് നല്‍കിയത്.